ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

വാതിലുകള്‍ ക്രിസ്തുവിന് വേണ്ടി മലര്‍ക്കെ തുറന്നിടുക! എന്ന് ഉദ്‌ഘോഷിച്ചു കൊണ്ടാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പദം ഏറ്റെടുത്തത്. പോളണ്ടിലെ വഡോവിസില്‍ കരോള്‍ ജോസഫ് വോയ്റ്റിവ എന്ന പേരിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ജനിച്ചത്. അദ്ദേഹത്തിന് 21 വയസ്സ് തികയുന്നതിന് മുമ്പേ കരോളിന്റെ മാതാവും പിതാവും സഹോദരനും മരണമടഞ്ഞു. ക്രോക്കായിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും പഠനം ഉപേക്ഷിക്കുകയും ചെയ്തു. ക്വാറിയില്‍ ജോലിയെടുക്കുമ്പോള്‍ ഭൂഗര്‍ഭ സെമിനാരിയില്‍ ചേരുകയും അദ്ദേഹം 1946 ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. 1958 ല്‍ അദ്ദേഹം ക്രാക്കോവിലെ സഹായ മെത്രാനായി നിയമിതനായി. 1964 ല്‍ അദ്ദേഹം ക്രാക്കോവിലെ ആര്‍ച്ച്ബിഷപ്പുമായി. 1978 ഒക്ടോബറില്‍ ആര്‍ച്ച്ബിഷപ്പ് വൊയ്റ്റിവ മാര്‍പാപ്പായായി തെരഞ്ഞെടുത്തപ്പെട്ടു. 455 വര്‍ഷങ്ങള്‍ക്കിടയില്‍ മാര്‍പ്പാപ്പയാകുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ഏഡി 2000 ാമണ്ടിലെ മഹാജൂബിലി ആഘോഷം ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്തെ ഒരു സുപ്രധാന സംഭവമായിരുന്നു. വലിയ സഞ്ചാരിയായിരുന്ന പാപ്പാ അനേകം ലോക രാജ്യങ്ങളിലേക്ക് യാത്ര നടത്തി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചു. പാപ്പായെ വധിക്കാന്‍ ശ്രമിച്ച അലി അഗ്ക എന്ന കൊലയാളിയോട് ക്ഷമിച്ച് അദ്ദേഹം ക്രിസ്തുസ്‌നേഹത്തിന് മാതൃകയായി. 27 വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ വാഴ്ചക്കാലം. 1986 ല്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചു. കേരളം സന്ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മാര്‍പ്പാപ്പായാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ. 2005 ഏപ്രില്‍ 2 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 2011 മെയ് 1 ന് വാഴ്ത്തപ്പെട്ടവനായും 2014 ഏപ്രില്‍ 27 ന് വിശുദ്ധനായും വാഴിക്കപ്പെട്ടു.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles