ഇന്നത്തെ വിശുദ്ധന്‍: ഈജിപ്തിലെ വി. ജോണ്‍

March 27 – ഈജിപ്തിലെ വി. ജോണ്‍

നാലാം നൂറ്റാണ്ടില്‍ ഈജിപ്റ്റില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണ് ജോണ്‍. ഒരു തച്ചന്റെ മകനായിരുന്ന ജോണ്‍ ഇരുപത്തിയഞ്ചു വയസു വരെ പിതാവിനോടൊത്ത് മരപ്പണി ചെയ്തുപോന്നു. അതിനു ശേഷം അവന്‍ ദൈവിക വെളിപാട് അനുസരിച്ച് വനത്തില്‍ താമസിച്ചിരുന്ന ഒരു സന്യാസിയുടെ കീഴില്‍ ജീവിച്ചു. പതിനാറു വര്‍ഷങ്ങള്‍ അദ്ദേഹം തന്റെ ഗുരുവിനോടൊപ്പം ചിലവഴിച്ചു.

പലപ്പോഴും യുക്തിക്കു നിരക്കാത്ത കാര്യങ്ങളായിരുന്നു ഗുരു ജോണിനോട് കല്പിച്ചിരുന്നത്. വലിയ കല്ലുകള്‍ ഉരുട്ടിക്കൊണ്ടു പോവുക, ഉണങ്ങിയ മരങ്ങളെ വെള്ളമൊഴിച്ചു സംരക്ഷിക്കുക ഇങ്ങനെ പലതും. എന്നാല്‍, ഇവയെല്ലാം ജോണ്‍ അസാധാരണമായ അനുസരണത്തോടും വിനയത്തോടും കൂടി ചെയ്തുപോന്നു. പതിനാറു വര്‍ഷത്തെ പരിശീലനത്തിനു ശേഷം അദ്ദേഹം ലിക്കോപ്പോളിസിലെ ഒരു ഉയര്‍ന്ന മലയില്‍ കയറി ചെറിയൊരു അറയില്‍ താമസം ആരംഭിച്ചു. സ്വആത്മാവിനെയും ദൈവത്തെയും മാത്രം ചിന്തിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അത്. കഠിനമായ ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിച്ചിരുന്ന അദ്ദേഹം സൂര്യാസ്തമയ ശേഷം വളരെ കുറച്ചു മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ. ഇങ്ങനെ ഏകദേശം അമ്പതു വര്‍ഷത്തോളം അദ്ദേഹം അവിടെ ജീവിച്ചു.

ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി രോഗികളെ സുഖപ്പെടുത്തുന്നതിനും പ്രവചനത്തിനുമുള്ള വരങ്ങള്‍ ദൈവം അദ്ദേഹത്തിനു നല്‍കി. അനേകം അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തന്റെ അടുക്കല്‍ വന്നിരുന്ന പുരുഷന്മാര്‍ക്ക് ഒരു വാതായനത്തിലൂടെ അദ്ദേഹം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. സദാ പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിച്ചിരുന്ന ജോണ്‍ 394-ല്‍ തന്റെ തൊണ്ണൂറാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്കു യാത്രയായി.

ഈജിപ്തിലെ വി. ജോണ്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles