ലിയോണിലെ വിശുദ്ധ ഇറേനിയൂസ് ഇനിമുതൽ സഭാപണ്ഡിതൻ

തുർക്കിയിലുള്ള സ്മിർനെ എന്ന സ്ഥലത്ത് ക്രിസ്തുവർഷം 130-നും 140-നും ഇടയിൽ ജനിച്ച് ഫ്രാൻ‌സിലെ ലിയോൺ രൂപതയിലെ മെത്രാനായി ശുശ്രൂഷ ചെയ്‌ത്‌ ക്രിസ്തുവർഷം 202-ൽ മരിച്ച വിശുദ്ധ ഇറേനിയൂസിനെ സഭാ പണ്ഡിതനായി പാപ്പാ പ്രഖ്യാപിച്ചു. ജനുവരി 21-ന് നൽകിയ ഡിക്രി വഴിയാണ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്.

“പൗരസ്ത്യദേശത്തുനിന്ന് വന്ന ലിയോണിലെ വിശുദ്ധ ഇറേനിയൂസ്, പാശ്ചാത്യദേശത്ത് എപ്പിസ്കോപ്പൽ ശുശ്രൂഷ നടത്തി: പൗരസ്ത്യ-പാശ്ചാത്യ ക്രിസ്ത്യാനികൾ തമ്മിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ പാലമായിരുന്നു അദ്ദേഹം. ദൈവത്തിൽനിന്നുവരികയും ഐക്യത്തിലേക്ക് വീണ്ടും സമന്വയിപ്പിച്ചുകൊണ്ട്, അനുരഞ്ജിപ്പിക്കുകയും ചെയ്യുന്ന സമാധാനത്തെയാണ് ഇറേനിയൂസ് എന്ന അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങളാൽ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അഭിപ്രായം സ്വീകരിച്ച ശേഷം, എന്റെ അപ്പസ്തോലികഅധികാരം ഉപയോഗിച്ച് “ഐക്യത്തിന്റെ സഭാപണ്ഡിതൻ” എന്ന പേരിൽ സഭാപണ്ഡിതനായി അദ്ദേഹത്തെ ഞാൻ പ്രഖ്യാപിക്കുന്നു” എന്നാണ് പാപ്പാ എഴുതിയത്.

“ഇങ്ങനെയുള്ള വലിയൊരു ഗുരുവിന്റെ വിശ്വാസതത്വങ്ങൾ, കർത്താവിന്റെ എല്ലാ ശിഷ്യന്മാരുടെയും വിശ്വാസയാത്രയ്ക്ക് പ്രോത്സാഹനമാകട്ടെ” എന്നും പാപ്പാ എഴുതി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles