വി. ഫ്രാന്‍സിസ് അസ്സീസ്സിയുടെ താവു കുരിശിനെ കുറിച്ച്

‘താവു’ *Tau) എന്നാല്‍ ഹൂബ്രൂ ഭാഷയിലെ അവസാനത്തെ അക്ഷരമാണ്. പഴയ നിയമത്തില്‍ താവു പ്രതീകാത്മകമായി ഉപയോഗിക്കുന്നുണ്ട്. താവു അടയാളം ഇസ്രായേലിലെ പാവപ്പെട്ടവരുടെ നെറ്റിത്തടത്തില്‍ പതിക്കുക പതിവായിരുന്നു. മരിച്ചു പോകുന്നതില്‍ നിന്ന് അവരെ രക്ഷിച്ചിരുന്നത് താവു ആയിരുന്നു.

പിന്നീട് താവു അടയാളം ആദിമകാല ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു. ഹീബ്രു അക്ഷരമാലയിലെ അവസാനത്തെ അക്ഷരം എന്ന നിലയില്‍ അന്ത്യദിനത്തെയും അന്ത്യവിധിയെയും അത് ഓര്‍മിപ്പിച്ചിരുന്നു. ഒപ്പം ഞാന്‍ ആദിയും അന്തവുമാണെന്ന് യേശുവിന്റെ വചനങ്ങളെയും അത് സാക്ഷ്യപ്പെടുത്തിയിരുന്നു.

താവു ക്രിസ്തുവിന്റെ കുരിശിനെ ഓര്‍മിപ്പിച്ചിരുന്നതിനാല്‍ ക്രിസ്ത്യാനികള്‍ താവു അടയാളം ഏറ്റെടുത്തു.

താവു കുരിശ് ക്രിസ്തീയ വിശ്വാസത്തിന്റെ അടയാളമാണ്. എന്നാല്‍ അതിലുപരി, അത് ദരിദ്രരോടൊപ്പം നിലകൊള്ളുന്നതിന്റെയും ക്രൂശിതനായ ക്രിസ്തുവിന്റെയും പ്രതീകമാണ്.

കുരിശുമായുള്ള രൂപസാദൃശ്യം മൂലം താവു അടയാളത്തെ വി. ഫ്രാന്‍സിസ് അസ്സീസ്സി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും കര്‍മമണ്ഡലത്തിലും താവു കുരിശ് വലിയ പ്രാധാന്യം വഹിച്ചു. കത്തുകള്‍ അയക്കുമ്പോഴെല്ലാം ഫ്രാന്‍സിസ് താവു അടയാളം വച്ചിരുന്നു. എല്ലാ പ്രവര്‍ത്തികളുടെ താവു അടയാളത്തോടെയാണ് അദ്ദേഹം ആരംഭിതച്ചിരുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles