സഭയിലെ ആദ്യത്തെ ദണ്ഡവിമോചനമായ പോര്‍സ്യുങ്കുള ദണ്ഡവിമോചനം ഇന്നു മുതല്‍ സ്വന്തമാക്കാം

സഭയിലെ ആദ്യത്തെ ദണ്ഢവിമോചനമാണ് വിശുദ്ധ അസ്സീസിയുടെ നാമത്തില്‍ ഉള്ള പാര്‍ഡണ്‍ ഓഫ് അസ്സീസ്സി എന്നറിയപ്പെടുന്ന ‘പൊര്‍സ്യൂങ്കോള ദണ്ഢവിമോചനം’. ആഗസ്റ്റ് 1 സായാഹ്നം മുതല്‍ 2-ാം തീയതി സൂര്യാസ്തമയം വരെയാണ് ഈ പൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്നതിനുള്ള അവസരം. ദണ്ഢവിമോചനം പ്രാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

  • ഏറ്റവും അടുത്ത ദിവസം വിശുദ്ധ കുമ്പസാരം നടത്തണം
  • രണ്ടാം തീയതി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം
  • വിശ്വാസ പ്രമാണവും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗസ്ഥനായ പിതാവെ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രിത്വസ്തുതി
    എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി പാപവിമോചനത്തിനായി പ്രാര്‍ത്ഥിക്കണം.

‘പൊര്‍സ്യൂങ്കോള ദണ്ഢവിമോചനം എന്താണ് ?’

1216 ആഗസ്റ്റ് ഒന്നിന് പോര്‍സ്യുങ്കളായില്‍ വി. ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കവേ ക്രിസ്തുവിന്റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകയ്‌ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നു അത്്. ആ ദര്‍ശനത്തില്‍ വിശുദ്ധനു കിട്ടിയ സന്ദേശം ദൈവീക കാരുണ്യത്തിന്റെയും പാപമോചനത്തിന്റേതും ആയിരുന്നു. അ്സ്സീസ്സിയില്‍ നിന്നും ദൈവീക കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു പിന്നീട് വി. ഫ്രാന്‍സിസ് പങ്കുവച്ച ദൗത്യം. തനിക്കു ലഭിച്ച ദൈവകാരൂണ്യം മറ്റുള്ളവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിച്ച വിശുദ്ധന്‍, പൂര്‍ണ പാപവിമോചനം നേടുന്നതിനുള്ള അനുമതി ഓനേരിയുസ് മൂന്നാമന്‍ പാപ്പായെ നേരില്‍കണ്ട് കരസ്ഥമാക്കി. അന്നു മുതല്‍ അസ്സീസ്സിയിലെ പാപമോചനം അഥവാ ‘ദി പാര്‍ഡണ്‍ ഓഫ് അസ്സീസ്സി’ എന്നറിയപ്പെടുന്ന ‘പൊര്‍സ്യൂങ്കോളയിലെ പൂര്‍ണ ദണ്ഢവിമോചനം’ സാര്‍വത്രിക സഭ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം അനുതാപം നിറഞ്ഞ ഹൃദയത്തോടെ നമുക്കും തികച്ചും സൗജന്യമായ ഈ സമ്പൂര്‍ണ്ണ ദണ്ഢവിമോചനം നേടിയെടുക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles