ദൈവത്തിൽ ശരണംവച്ച് നീ നിൻ്റെ ജോലി ചെയ്യുക.

നടക്കാത്ത കാര്യങ്ങൾ സങ്കൽപ്പിക്കുന്ന ഒരാൾ സ്വപ്നം കാണുന്നു.
ഭാവനയുടെ ചിറകിൽ അസാധ്യമെന്നു തോന്നുന്ന പലതിനേപ്പറ്റിയും ചിന്തിച്ച്
മന കണക്കുകൾ കൂട്ടി കാലം കഴിക്കുന്നു.

എങ്കിലും…..!
നാളെയൊരിക്കൽ ഇതൊക്കെ യാഥാർത്ഥ്യമാകുക തന്നെ ചെയ്യും എന്ന്
മനസ്സിലുറക്കുന്നവർ….,
ആ സ്വപ്ന യാഥാർത്ഥ്യങ്ങളുടെ പിതാവാണ്.

എല്ലാ സ്വപ്നങ്ങളും അവരുടെ തന്നെ ജീവിതകാലത്ത് സംഭവിച്ചുകൊള്ളണമെന്നില്ല; എങ്കിലും
ഈ സങ്കല്പങ്ങളുടെ അടിവേരുകളാണ് പിന്നീടു പടർന്നു പന്തലിച്ചു പൂത്തുലഞ്ഞ
ഫല വൃക്ഷങ്ങളായിത്തീരുന്നത്.
മനുഷ്യ സംസ്കാരത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാനം ഈ സ്വപ്നങ്ങളായിരുന്നു.

സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുന്നത്
മനുഷ്യൻ്റ ഇച്ഛാശക്തിയിലും
കഠിന പ്രയത്നത്തിലും സർവ്വോപരി ദൈവാശ്രയ ബോധ്യത്തിലുമാണ്.

അതു കൊണ്ട് വെറുതെ സ്വപ്നങ്ങൾ കാണുക.
ജീവിതം അതിനായി സമർപ്പിക്കുക.
നിങ്ങൾക്കും ഒന്നും അസാധ്യമാവില്ല.
ഇന്നല്ലെങ്കിൽ ….. നാളെ . എന്തെന്നാൽ ….
മനുഷ്യർക്ക് അസാധ്യമായത് …
ദൈവത്തിന് സാധ്യമാണ്.

“ദൈവത്തിൽ ശരണംവച്ച് നീ
നിൻ്റെ ജോലി ചെയ്യുക.
ദരിദ്രനെ സമ്പന്നനാക്കാൻ
ദൈവത്തിന് ഒരു നിമിഷം മതി.”
(പ്രഭാഷകൻ 11:21)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles