ഇന്നിന്റെ സൗഭാഗ്യങ്ങളെ ആരാധനയാക്കുക

ഒരു വിശ്വാസിക്ക് ആത്മീയ ജീവിതത്തിൽ വരൾച്ചയുടെയും സമൃദ്ധിയുടെയും കാലങ്ങൾ ഉണ്ട്.
സമൃദ്ധിയുടെ കാലങ്ങളിൽ ഹൃദയമാകുന്ന ജലസംഭരണികൾ കഴിയുന്നത നിറച്ചു വച്ചാൽ……
വിശ്വാസയാത്രയിൽ നാം തളർന്നുവീഴില്ല.

ദൈവവചനം കേൾക്കാനും, ദൈവത്തെ അറിയാനും, വചനം വായിക്കാനും  പഠിക്കാനും, എത്രയോ അവസരങ്ങൾ
ജീവിതത്തിൽ കടന്നു പോകുന്നു.
നാളെ… ഈ അവസരങ്ങൾ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്…?
അവസരം ഉണ്ടായാൽ തന്നെ ആരോഗ്യം ഉണ്ടാകുമെന്ന് എന്താണുറപ്പ്..?

” ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും
ആഗമിക്കും മുമ്പ്,
യൗവനകാലത്ത് നിൻ്റെ സൃഷ്ടാവിനെ സ്മരിക്കുക ”
( സഭാപ്രസംഗകൻ 12 : 1 )

കൈ ഉയർത്താൻ സാധിക്കുന്ന കാലത്ത് കൈ ഉയർത്തിതന്നെ ദൈവത്തെ സ്തുതിക്കുക.
അധരം തുറക്കാനും ശബ്ദമുയർത്താനും കഴിയുന്ന നാളുകളിൽ,
ശബ്ദമുയർത്തി തന്നെ ദൈവത്തെ ആരാധിക്കണം.
കണ്ണിനു കാഴ്ച്ചയുള്ള കാലത്ത് തന്നെ
വചനം വായിക്കുകയും പഠിക്കുകയും ചെയ്യണം.
കാലുകൾക്ക് സ്വാധീനം ഉള്ളപ്പോൾ
ദേവാലയങ്ങളിൽ നിത്യ സന്ദർശനം നടത്തുക.

കാരണം……. ഒരു വേള ….എല്ലാ സാഹചര്യവും ജീവിതവും കീഴ്മേൽ മറിയാം.
“കർത്താവിങ്കലേക്ക് തിരിയാൻ വൈകരുത്. നാളെ നാളെ എന്ന് നീട്ടിവയ്ക്കരുത്.”
( പ്രഭാഷകൻ 5 : 7 )
ആകയാൽ കർത്താവ് തരുന്ന അവസരങ്ങളും ആത്മീയ മഴകളും ആവോളം സംഭരിച്ചാൽ….
വർൾച്ചയുടെയും കണ്ണീരിൻ്റെയും കാലങ്ങളെ നമുക്ക് മറികടക്കാൻ കഴിയും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles