പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 2/22

സ്പെയിനിലെ കാസ്റ്റീൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന കാലെറോഗാ എന്ന സ്ഥലത്ത്, 1170 ഓഗസ്റ്റ് 8ന് വിശുദ്ധ ഡൊമിനിക് ഒരു കുലീന കുടുംബത്തിൽ ഭൂജാതനായി. വിശുദ്ധിയുടെ ആദ്യപാഠങ്ങൾ അമ്മയായ വാഴ്ത്തപ്പെട്ട ജോആനിൽനിന്നും പരിശീലിച്ച വുശുദ്ധൻ തന്റെ ബാല്യകാലം മാതാപിതാക്കളെ സഹായിച്ചുകൊണ്ട് അവരുടെ പരിലാളനയിൽ ചിലവഴിച്ചു. പാവപ്പെട്ടവരെ ശുശ്രുഷിക്കാനായി തന്നെത്തന്നെ സമർപ്പിച്ച അന്റോണിയോയും വൈദികനായ മാനെസുമായിരുന്നു കുടുംബത്തിലെ മൂന്നാമനായി ജനിച്ച വിശുദ്ധ ഡൊമിനികിന്റെ സഹോദരങ്ങൾ.

ജനനത്തിന് മുമ്പ്തന്നെ തൻറെ മകൻറെ മഹത്വം അദ്ദേഹത്തിന് അമ്മയ്ക്ക് ദൈവം ദർശനത്തിലൂടെ വെളിപ്പെടുത്തി കൊടുത്തിരുന്നു. ഒരിക്കൽ ഡൊമിനിക്കിന്റെ അമ്മ സ്വപ്നത്തിൽ അവിശ്വസനീയമായ ഒരു ദർശനം കണ്ടു. ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുവുന്ന തരത്തിലുള്ള ഒരു വിളക്കേന്തിയ പട്ടി കുട്ടിക്ക് പകരം ഉദരത്തിൽ കിടക്കുന്നു. ഈ പ്രത്യേക ദർശനം കണ്ട് വിസ്മയഭരിതയായ ആ മാതാവ്, കാലെറോഗാക്ക് അടുത്തുള്ള സീലോസിലെ വിശുദ്ധ ഡൊമിനിക്കിന്റെ ഖബറിടത്തിലേക്ക് സ്ഥിരമായി തീർത്ഥാടനം നടത്താൻ ആരംഭിച്ചു. അതിനാൽ സിലോസിലെ വിശുദ്ധ ഡൊമിനിക്കിന്റെ പേര് തന്നെ അദ്ദേഹത്തിനും ലഭിച്ചു.

പിന്നീട്, മാമോദിസയോട് അനുബന്ധിച്ച് വിശുദ്ധന്റെ മഹത്വം വെളിപ്പെടുത്തികൊണ്ടുള്ള മറ്റൊരു സംഭവം അദ്ദേഹത്തിന്റെ തലതൊട്ടമ്മ കാണാനിടയായി. വളരെയേറെ പ്രകാശം പരത്തിക്കൊണ്ടിരിക്കുക ഒരു നക്ഷത്രം വിശുദ്ധന്റെ നെറ്റിയിൽ തെളിഞ്ഞ് നിന്നു. അതിന്റെ പ്രഭാപൂർണ്ണമായ പ്രകാശരശ്മികൾ അദ്ദേഹത്തിന്റെ മുഖമാകെ പരക്കുകയും അവിടെ കൂടിനിന്നവരുടെ ഹൃദയങ്ങളെ ആകർഷിക്കുകയും ചെയ്തു.

വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട നമുക്കെല്ലാവർക്കും ഈ വിശുദ്ധാത്മാവിനെ പരിചയപെട്ടുകൊണ്ട് പ്രാർത്ഥിച്ച് ഒരുങ്ങാം. ഇത്രയേറെ ദൃശ്യമായ അടയാളങ്ങൾ ഉണ്ടായില്ലെങ്കിൽ പോലും ഈശോമിശിഹായിൽ പിതാവായ ദൈവം നന്മപ്രവർത്തികൾക്കായി വളരെമുന്നേ തന്നെ നമ്മെ തിരന്നെടുത്ത് വിളിച്ചു.

“ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു; അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം. ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്‌ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍, എന്‍െറ രൂപം അങ്ങേക്ക്‌ അജ്‌ഞാതമായിരുന്നില്ല.
എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.”(സങ്കീര്‍ത്തനങ്ങള്‍ 139 : 14-16)ഇത്തരത്തിൽ വിശുദ്ധ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് പ്രാർത്ഥനയിലുള്ള വിശ്വസ്തതയും തീക്ഷ്ണമായ കൗദാശികജീവിതവുമാണ്. അതിനാൽ നിങ്ങൾക്കായി തുറക്കപ്പെട്ടിരിക്കുന്ന കൃപയുടെ വാതിലിലൂടെ പ്രവേശിക്കുക മാത്രം ചെയ്യുക. തുടർന്ന് വരുന്ന ദിവസങ്ങളിൽ വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിനായി അദ്ദേഹത്തിന്റെ ആ പുണ്യജീവിതം ധ്യാനിച്ചുകൊണ്ട് നമുക്കൊരുമിച്ച് പ്രാർത്ഥിച്ചോരുങ്ങാം.

സംരക്ഷണപ്രാര്‍ത്ഥന

മാധുര്യവാനായ ഈശോയെ,വിശുദ്ധ ഡൊമിനിക്കിനെ ഞങ്ങളുടെ സ്വർഗീയമധ്യസ്ഥനും മാതൃകയും മാർഗ്ഗദർശിയുമായി നല്കിയതിനെയോർത്ത് അങ്ങേക്ക് ഞങ്ങൾ നന്ദിപറയുന്നു. അങ്ങയുടെ സുവിശേഷമനുസരിച്ചു ജീവിച്ച വിശുദ്ധ ഡൊമിനിക്കിന്റെ പാത പിന്തുടരുവാൻ നാഥാ, ഞങ്ങളെയും സഹായിക്കണമേ. അങ്ങ് ഞങ്ങൾക്കുവേണ്ടി അനേകം പദ്ധതികൾ ഒരുക്കിവച്ചരിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നു. അതിനാൽ അങ്ങയോട് വിശ്വസ്തരായിരിക്കുവാനും മഹത്വപ്പെടുത്തുവാനും ആബാ പിതാവേ, ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കേണമേ.

പരിശുദ്ധ മറിയമേ, ഞങ്ങളുടെ അമ്മേ, വിശുദ്ധ ഡൊമിനികിനെ വളർത്തി പരിലാലിച്ചതുപോലെ ഞങ്ങളെയും അങ്ങ് സുകൃതങ്ങളുടെ പാതയിൽ വളർത്തേണമേ. അമ്മേ മാതാവേ, സ്വർഗത്തിലേക്കുള്ള യാത്രയിൽ ഞങ്ങളോടുകൂടെ നിന്ന് ഓരോ ഘട്ടത്തിലും ഞങ്ങളെ നയിക്കണമേ. അങ്ങയുടെ പ്രാത്ഥനകൾ വഴി അങ്ങയുടെ വിശ്വസ്ഥ മക്കളാകാനുള്ള കൃപയും അങ്ങയുടെ പുത്രനായ ഈശോയുടെ വത്സല ശിഷ്യരാകുവാനുള്ള ശക്തിയും അങ്ങേ ഞങ്ങൾക്കായി വാങ്ങി തരണമേ.

ഞങ്ങളുടെ അപേക്ഷകളും യാചനകളും വുശുദ്ധ ഡൊമിനികിന്റെ മധ്യസ്ഥാത്താൽ അങ്ങേ പക്കലേക്ക് സമർപ്പിക്കുന്നു.
ആമേൻ.

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles