അത്ഭുതങ്ങളുടെ വിശുദ്ധ ഷാര്‍ബെല്‍

വി. ഷാര്‍ബെല്‍ മക്ക്‌ലോഫ് വലിയ ആത്മീയശക്തിയും അത്ഭുത പ്രവര്‍ത്തനവരങ്ങളും കൈമുതലാക്കിയിരുന്ന വിശുദ്ധനാണ്. വടക്കന്‍ ലബനോനില്‍ 1828 ല്‍ ജനിച്ച ഷാര്‍ബല്‍ നല്ലൊരു ക്രിസ്തീയ കുടുംബത്തിലാണ് വളര്‍ന്നത്. 23 ാം വയസ്സില്‍ അദ്ദേഹം ഒരു സന്ന്യാസിയായി മാറി. 31 ാം വയസ്സില്‍ ഒരു പുരോഹിതനുമായി.

ഫാ. മന്‍സൂര്‍ അവാദ് രചിച്ച ത്രീ ലൈറ്റ്‌സ് ഫ്രം ദ ഈസ്റ്റ് എന്ന ഗ്രന്ഥം അനുസരിച്ച് ജനങ്ങളാരും വി. ഷാര്‍ബലിന്റെ മുഖം കണ്ടിട്ടില്ല. അദ്ദേഹം പള്ളിയിലായിരിക്കുമ്പോളും നടക്കുന്വോഴും ജോലി ചെയ്യുമ്പോഴുമെല്ലാം തല കുനിച്ചു പിടിച്ചിരുന്നു. സ്വര്‍ഗത്തിലേക്ക് നോക്കാന്‍ വേണ്ടി മാത്രമേ അദ്ദേഹം മുഖം ഉയര്‍ത്തിയിരുന്നുള്ളൂ!

പള്ളിയിലായിരിക്കുമ്പോള്‍ അദ്ദേഹം എപ്പോഴും സക്രാരിയുടെ നേര്‍ക്ക് മുഖം തിരിച്ചാണ് നിന്നിരുന്നത്. അദ്ദേഹം വലിയ ദിവ്യകാരുണ്യ ഭക്തനായിരുന്നു.

ഷാര്‍ബെലിന്റെ മരണം നടന്ന രാത്രിയില്‍ സക്രാരിയുടെ സമീപം എത്തിയ ഒരു സന്ന്യാസി സക്രാരിക്കു ചുറ്റിലും വിശുദ്ധന്റെ ദേഹത്തിന് ചുറ്റിലും പ്രകാശം കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധന്റെ ഭൗതിക ദേഹം അള്‍ത്താരിയുടെ മുന്നിലായിരുന്നു അപ്പോള്‍. സ്‌ക്രാരിയില്‍ നിന്നു പ്രസരിച്ച പ്രകാശം വിശുദ്ധന്റെ ശരീരത്തെ വലയം ചെയ്തിരുന്നു.

അതു പോലെ തന്നെ വി. ഷാര്‍ബെല്ലിനെ അടക്കം ചെയ്ത കല്ലറ തുറന്നപ്പോള്‍ ശരീരം അഴുകിയിട്ടില്ലെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം ഒഴുകി എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കല്ലറയില്‍ സന്ദര്‍ശനം നടത്തിയ ഫാ. പീറ്റര്‍ മിഷിംഷാനി കല്ലറിയില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശം കണ്ടു.

വി. ഷാര്‍ബെല്ലിന്റെ മാധ്യസ്ഥത്താല്‍ അനേകം അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും നടന്നതായി സാക്ഷ്യങ്ങളുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles