പരിശുദ്ധ കുര്‍ബാനയുടെ മധ്യസ്ഥയായ വി. കാതറിന്‍

പരിശുദ്ധ കുര്‍ബാനയെ കുറിച്ച് വലിയ ഉള്‍ക്കാഴ്ചയോടും ഭക്തിയോടും കൂടി പ്രസംഗിക്കാന്‍ വി. കാതറിന് അസാധാരണമായ കഴിവുണ്ടായിരുന്നു. കാതറിന്റെ കാലത്ത് ദിവസം കുര്‍ബാന സ്വീകരിക്കാന്‍ അപൂര്‍മായേ അനുവാദം ഉണ്ടായിരുന്നുള്ളൂ. അതിന് പ്രത്യേകം അനുവാദം വാങ്ങണമായിരുന്നു.

കാതറിന്‍ പരിശുദ്ധ കുര്‍ബാന സ്വീകരണ നേരത്ത് വലിയ കൃപകളും യോഗാത്മക അനുഭൂതികളും സ്വന്തമാക്കിയിരുന്നു. കുര്‍ബാന സ്വീകരിച്ച ശേഷം മുന്നു നാല് മണിക്കൂറുകള്‍ വരെ അവള്‍ അനഭൂതിയില്‍ ലയിച്ചു പോകുമായിരുന്നു. മരണത്തിനു മുമ്പുള്ള ഏഴു വര്‍ങ്ങള്‍ കാതറിന്‍ പരിശുദ്ധ കുര്‍ബാനയല്ലാതെ മറ്റൊന്നു ഭക്ഷിച്ചിരുന്നില്ല എന്ന് കാതറിന്റെ ആധ്യാത്മിക പിതാവ് ഫാ. റെയ്മണ്ട് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതൊന്നും കാതറിന്റെ ഊര്‍ജം കുറച്ചില്ല.

ആ ഏഴു വര്‍ഷവും അവള്‍ വളരെയധികം കര്‍മനിരതയായിരുന്നു. പല മഹദ്കാര്യങ്ങളും കാതറിന്‍ നിര്‍വഹിച്ചത് ഈ കാലയളവില്‍ ആയിരുന്നു. പരിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം അവളുടെ ഊര്‍ജവും പ്രസിരിപ്പും വര്‍ദ്ധിക്കമായിരുന്നു.

പരിശുദ്ധ കുര്‍ബാനയോടുള്ള അഗാധമായ സ്‌നേഹം മൂല്ം കാതറിന്‍ പാവങ്ങളെയും രോഗികളെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles