അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 24/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 24/30 – തുടരുന്നു)

നിരവധി അത്ഭുതപ്രവൃത്തികൾ വഴി ലോകസമക്ഷം പ്രശാേഭിച്ചിരുന്ന പാശ്ചാത്യ സന്യാസത്തിന്റെ പിതാവു കൂടിയായ വിശുദ്ധ ബനഡിക്ട് പ്രബോധനങ്ങളുടെ അവഗാഹത്തിലും അഗ്രഗണ്യനായിരുന്നു. അദ്ദേഹം സന്യാസികൾക്കു വേണ്ടി രചിച്ച നിയമഗ്രന്ഥം ദിവ്യജ്ഞാനവും വിവേകവും ഒരുമിക്കുന്ന ഒരു വിശിഷ്ട കൃതിയാണ്. ആർക്കെങ്കിലും വിശുദ്ധന്റെ സവിശേഷ സിദ്ധികളേയും ജീവിതശൈലിയേയും കുറിച്ച് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ഈ രചനയുടെ ആശയസംപുഷ്ടമായ താളുകൾ പരിശോധിച്ചാൽ മതി. താൻ ജീവിച്ചതുമാത്രം പഠിപ്പിക്കുന്ന ഒരു ഗുരൂവാകാനേ അദ്ദേഹത്തിനു കഴിയുമായിരുന്നുള്ളൂ.
വിശുദ്ധ ബനഡിക്ടിന്റെ നിയമം 15 നൂറ്റാണ്ടുകളായി സഭയിൽ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നിയമാവലിയുടെ ചൈതന്യം മുഴുവനായും ഉൾക്കൊള്ളുന്ന ആപ്തവാക്യമാണ്, “ഓറ എറ്റ് ലബോറ”(പ്രാർത്ഥനയും അധ്വാനവും). പ്രാർത്ഥനക്കും, പഠനത്തിനും, അദ്ധ്വാനത്തിനും, വിശ്രമത്തിനുമായി 6 മണിക്കൂറുകൾ വീതം ഉപയോഗിച്ചുകൊണ്ട് ദിവസത്തെ നാലായി അദ്ദേഹം തിരിച്ചു. ഈ നിയമാവലിയാണ് ഇന്നുള്ള മിക്ക സന്യാസ സഭാനിയമങ്ങളുടെയും അടിസ്ഥാനം. കുടുംബ ജീവിതം നയിക്കുന്നവർക്കുപോലും ഈശോയെ കൂടുതൽ സ്നേഹിക്കുവാൻ ഈ നിയമം വളരെ സഹായകമാണ്.

“എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്‍െറ നിയമം നിന്നെ പാപത്തിന്‍െറയും മരണത്തിന്‍െറയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.”(റോമാ 8:2) അതിനാൽ ഈശോയോട് കൂടുതൽ അടുക്കാനും സ്നേഹിക്കുവാനും സഹായിക്കുന്ന വിശുദ്ധ ബനഡിക്ടിന്റെ നിയമാവലിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കാം. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി മുന്നേറാനുള്ള കൃപയ്ക്കായി ആഗ്രഹിക്കാം,നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന

കർത്താവായ ഈശോയെ, പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ അങ്ങയുടെ നിയമം പൂര്‍ത്തിയാക്കുവാൻ (ഗലാത്തിയാ 6 : 2)
ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. അന്യോന്യം ബഹുമാനിക്കാനും ആദരിക്കാനും അനുസരിക്കാനും ഞങ്ങളെ പഠിപ്പിച്ച അങ്ങയുടെ സ്നേഹത്തിന്റെ നിയമം നിത്യവും പാലിക്കുന്നവരായി ഞങ്ങളെ മാറ്റണമേ. പരീക്ഷണങ്ങളും പ്രലോഭനങ്ങളും കടന്നുവരുമ്പോൾ അങ്ങ് ഞങ്ങൾക്കേകിയ നിയമമായ വിശുദ്ധഗ്രന്ഥം ഏറ്റം ഭക്തിയോടും സ്നേഹത്തോടും കൂടെ അനുസരിക്കുവാനും അങ്ങനെ ശത്രുവിനെ തന്ത്രങ്ങളെ ചെറുത്തു നിൽക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. വിശുദ്ധ ബനഡിക്ടിനെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളാൾ ജീവിതത്തെ നവീകരിക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles