അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 10/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 10/30 – തുടരുന്നു)

എന്തെങ്കിലും കാര്യങ്ങള്‍ക്കായി ആശ്രമത്തിനു പുറത്തു പോകുന്നവര്‍ പുറത്തൊരിടത്തു നിന്നും ഭക്ഷണ പാനീയങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നത് കര്‍ശനമായി പാലിക്കപ്പെടേണ്ട നിയമമായിരുന്നു. ഒരിക്കല്‍ ജോലിക്കായി ഏതാനും സന്യാസികള്‍ക്ക് ആശ്രമത്തിനു പുറത്തു പോകേണ്ടി വന്നു. ജോലി സന്ധ്യയാവോളം നീണ്ടു പോയതു കൊണ്ട് അവര്‍ പരിചയമുള്ള, ഭക്തയായ ഒരു സ്ത്രീയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് വിശ്രമിച്ചു. മടങ്ങിവന്ന് പതിവുപോല ആശ്രമശ്രേഷ്ഠന്റെ ആശീര്‍വാദത്തിനായി മുട്ടുകുത്തി.

ബനഡിക്ട് ചോദിച്ചു: ”നിങ്ങള്‍ എവിടെനിന്നാണ് ഭക്ഷണം കഴിച്ചത്?’

സന്യാസികള്‍ മറുപടി നല്കി: ‘ഞങ്ങള്‍ എവിടെനിന്നും കഴിച്ചില്ല’

ഉടനെ ബനഡിക്ട് പറഞ്ഞു: ‘നിങ്ങളുടെ നാവ് അസത്യമാണ് സംസാരിക്കുന്നത്. ‘

അദ്ദേഹം തെളിവുകള്‍ ഒന്നൊന്നായി നിരത്തി. ആ സ്ത്രീയുടെ പേട്, വീട്, വിഭവങ്ങളുടെ പേര്, സല്‍ക്കാരരീതി എല്ലാം കൃത്യമായി അദ്ദേഹം വിശദീകരിച്ചപ്പോള്‍ തങ്ങള്‍ പിടിക്കപ്പെട്ടു എന്ന് ശിഷ്യര്‍ക്കു മനസ്സിലായി. ഗുരുവിന്റെ കാല്‍ക്കല്‍ വീണ് അവര്‍ തെറ്റ് ഏറ്റുപറഞ്ഞു.
തന്റെ മാര്‍ഗം വ്യക്തമായി ഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.’ (സുഭാഷിതങ്ങള്‍ 14:8)

ഈശോയോട് വ്യക്തിബന്ധം പുലര്‍ത്തുന്നവര്‍ക്കൊക്കെ തങ്ങളുടെ ജീവിതവുമായി ഭന്ധപ്പെട്ട എല്ലാറ്റിനെയുംക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. വിശുദ്ധ ബനഡിക്ടിനെപ്പോലെ മറ്റെല്ലാ വിശുദ്ധരുടെ ജീവിതത്തിലും നമ്മുക്കിത് കാണാന്‍ കഴിയും. വിശുദ്ധരാകാന്‍ വിളിക്കപ്പെട്ട നമ്മുക്കും(1 തെസലോനിക്കാ 4:7) ഈശോയോടുള്ള വ്യക്തി ബന്ധത്തില്‍ വളരാനായ് ആഗ്രഹിക്കാം അതിനായി പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന

സ്‌നേഹംതന്നെയായ ഈശോയെ, ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും അറിയുകയും പരിശോധിക്കുകയും ചെയ്യുന്ന നല്ല ദൈവമേ, അങ്ങയോടുള്ള സ്‌നേഹവും പ്രത്യേകമായ ആത്മബന്ധവും ഞങ്ങളില്‍ കരുണയാല്‍ വളര്‍ത്തിയെടുക്കണമേ. വിശുദ്ധ ബനഡിക്ടിനെപ്പോലെ അങ്ങയുടെ കല്‍പ്പനകള്‍ അനുസരിക്കുവാനും അങ്ങയെയും മറ്റുള്ളവരെയും സ്‌നേഹിക്കുവാനും ഞങ്ങളെ കൃപയാല്‍ ശക്തമാക്കണമേ. അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്ന സ്‌നേഹനാഥാ(റോമാ 8 : 28), എന്റെ പ്രാര്‍ത്ഥന കൈക്കൊളണമേ.

പരിശുദ്ധ മാതാവേ, ഞങ്ങളെ പൂര്‍ണ്ണമായി ഈശോയുടെതാക്കി മാറ്റണമേ.
ആമ്മേന്‍.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles