ഇന്നത്തെ വിശുദ്ധ: വി. അപ്പോളോണിയ

ഫെബ്രുവരി 12

ഫിലിപ്പ് ചക്രവര്‍ത്തിയുടെ കാലത്ത് അലസാണ്‍ഡ്രിയയില്‍ നടമാടിയ മതമര്‍ദത്തില്‍ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് അപ്പോളോണിയ. വൃദ്ധയായ ഡീക്കനായിരുന്നു അപ്പോളോണിയ. മതപീഡനത്തില്‍ മനം നൊന്ത് തങ്ങള്‍ക്കുള്ളതെല്ലാം എടുത്ത് പലായനം ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ അപ്പോളോണിയ പിടിക്കപ്പെട്ടു. ജനക്കൂട്ടം അവളെ മര്‍ദിച്ച് അവളുടെ പല്ലുകള്‍ കൊഴിച്ചു. ദൈവത്തെ ശപിച്ചില്ലെങ്കില്‍ അവളെ തീയിലെറിയും എന്ന് ജനക്കൂട്ടം ഭീഷണിപ്പെടുത്തി. അപ്പോളോണിയ ആകട്ടെ സ്വമേധയാ അഗ്നിയിലേക്ക് ചാടി രക്തസാക്ഷിത്വം വഹിച്ചു. ദന്തഡോക്ടര്‍മാരുടെ മധ്യസ്ഥയാണ് വി. അപ്പോളോണിയ.

വി. അപ്പോളോണിയ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles