ഇന്നത്തെ വിശുദ്ധ: വി. അല്‍ഫോന്‍സാമ്മ

July 28: വി. അല്‍ഫോന്‍സാമ്മ

വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് വി. അല്‍ഫോന്‍സ. 1910 ആഗസ്റ്റ് 10 ന് മുട്ടത്തു പാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി വി. അല്‍ഫോന്‍സാമ്മ ജനിച്ചു. ആഗസ്റ്റ് 20 ന് മാമ്മോദീസ സ്വീകരിച്ച അല്‍ഫോന്‍സ 1917 നവംബര്‍ 27 ന് കുടമാളൂര്‍ പള്ളിയില്‍ നിന്ന് ആദ്യകുര്‍ബാന സ്വീകരിച്ചു. അന്നക്കുട്ടി എന്നറിയപ്പെട്ടിരുന്ന അല്‍ഫോന്‍സ ചെറുപ്രായത്തില്‍ തന്നെ പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ വളരെ സൗന്ദര്യം നിറഞ്ഞ ഒരു പെണ്‍കിടാവായി അന്നംകുട്ടി മാറി. സൗന്ദര്യവും ഐശ്വര്യവും ഒത്തു ചേര്‍ന്ന അന്നംകുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടു വരാന്‍ പല കുടുംബങ്ങളും ആഗ്രഹിച്ചു. എന്നാല്‍ സ്വയം യേശുവിന് സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന അന്നംകുട്ടി വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ സൗന്ദര്യമാണ് മഠത്തില്‍ പ്രവേശിക്കുന്നതിന് തടസമെന്ന് മനസ്സിലാക്കി സൗന്ദര്യം കെടുത്താന്‍ വേണ്ടി സ്വയം തീപ്പൊള്ളലേല്‍പിച്ചു. 1927 ലെ പെന്തക്കുസ്താ ദിനത്തില്‍ അല്‍ഫോന്‍സാമ്മ ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് സഭയില്‍ അംഗമായി ചേര്‍ന്നു. മഠത്തില്‍ വച്ചുണ്ടായ രോഗബാധകളും സഹനങ്ങളും അവള്‍ ദൈവത്തെ പ്രതി സഹിക്കുകയും ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ച വയ്ക്കുകയും ചെയ്തു. 1936 ആഗസ്റ്റ് 12 ന് അല്‍ഫോന്‍സാമ്മ നിത്യവ്രതവാഗ്ദാനം നടത്തി. എങ്കിലും രോഗപീഢകള്‍ തുടരുക തന്നെ ചെയ്തു. 1946 ജൂലൈ 28 ന് വിശുദ്ധയായ ആ കന്യക ഇഹലോകവാസം വെടിഞ്ഞു. 1986 ഫെബ്രുവരി എട്ടാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. 2007 ജൂണ്‍ 1ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്കും ഉയര്‍ത്തി.

വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന
“ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ .ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ
,ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ . നീതിസൂര്യനായ എന്റെ ഈശോയെ ,നിന്റെ ദിവ്യകതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേർ ക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ “.
ആമ്മേൻ .

വി. അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles