ഭരണങ്ങാനം  വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തിരുനാളിന് കൊടിയേറി

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ 10 ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന തി​​രു​​നാ​​ളി​​നു കൊടിയേറി. രാ​​വി​​ലെ 10.45നു ​​പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു തു​​ട​​ക്കം കു​​റി​​ച്ച് കൊടിയേറ്റി. തു​​ട​​ർ​​ന്ന് 11ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അര്‍പ്പിച്ചു. . ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം നടന്നു.
തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.15നും 6.30​​നും 8.30നും 11​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ഘോ​​ഷ​​മാ​​യ റം​​ശ​​യും 6.30ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും 11ന് ​​വി​​വി​​ധ ബി​​ഷ​​പ്പു​​മാ​​ർ വി​​വി​​ധ റീ​​ത്തു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.
തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണു തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​വും പാ​​ലാ രൂ​​പ​​ത നേ​​തൃ​​ത്വ​​വും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 28നാ​​ണു പ്ര​​ധാ​​ന​ തി​​രു​​നാ​​ൾ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles