ആത്മീയാഹങ്കാരം എന്ന ആപത്ത്

ആധ്യാത്മികമായി വളരാന്‍ ആഗ്രഹിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു അപകടകരമായ തിന്മയാണ് ആത്മീയാഹങ്കാരം. അത് ശരിയായ വിശുദ്ധി പ്രാപിക്കുന്നതിന് നമുക്ക് തടസ്സമായി നില്‍ക്കും.

എനിക്ക് ഞാന്‍ മാത്രം മതി, എനിക്ക് എല്ലാം തനിയെ ചെയ്യാനാകും എന്ന് ചിന്തിക്കുകയും അങ്ങനെ ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. നിങ്ങള്‍ ആത്മീയ പാതയിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കില്‍ അധികം വൈകാതെ സ്വന്തം കഴിവു കൊണ്ട് വിശുദ്ധനായി തീരാം എന്നൊരു തെറ്റിദ്ധാരണ ഉള്ളില്‍ കയറിക്കൂടാന്‍ സാധ്യതയുണ്ട്.

ഈ തിന്മ മൂലം മറ്റുള്ളവരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കാന്‍ നമുക്ക് മനസ്സുണ്ടാവുകയില്ല. നമ്മുക്ക് തോന്നിയ രീതിയില്‍ നാം ക്രൈസ്ത ജീവിതം നയിക്കാന്‍ ഒരുമ്പെടുന്നു. ആത്മീയ ജീവിതത്തെ നാം ഇഷ്ടമുള്ളതു പോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഇതിനെ കുറിച്ച് വി. ജോണ്‍ ഓഫ് ദ ക്രോസ് പറയുന്നത് ശ്രദ്ധിക്കുക: ഗുരു ഇല്ലാത്തതും ഏകാകിയുമായ ഒരു പുണ്യാത്മാവ് എരിയുന്ന കല്‍ക്കരി പോലെയാണ്. ചൂട് കൂടുന്നതിന് പകരം അത് വൈകാതെ തണുത്തു പോകും.

വിശുദ്ധര്‍ വിശുദ്ധി നേടിയെടുത്തത് സ്വന്തം ശക്തി കൊണ്ടല്ല. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകള്‍ പോലും ആത്മീയ ഉന്നതി പ്രാപിച്ചത് ആത്മീയ മാര്‍ഗദര്‍ശികളുടെ സഹായത്താലാണ്.

ഒരു വിശുദ്ധന് ഏറ്റവും അത്യാവശ്യമായി വേണ്ട പുണ്യം എളിമയാണ്. എളിമയുള്ള ആത്മാവിനെയാണ് തന്റെ കൃപകളാല്‍ ദൈവം അനുഗ്രഹിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles