വി. പത്രോസ് പ്രത്യക്ഷപ്പെട്ട് അത്ഭുതകരമായി മുറിവുകളുണക്കിയ വി. ആഗത്തയുടെ ജീവിതകഥ

A.D. 231ൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചു. അക്കാലത്ത് ചില പെൺകുട്ടികൾ സ്വയം പ്രാർത്ഥനയിലും സമർപ്പണത്തിലും ജീവിക്കുക പതിവായിരുന്നു. അങ്ങനെയുള്ളവരെ പുരുഷന്മാർ ആഗ്രഹിക്കുകയോ വിവാഹ അഭ്യർത്ഥന നടത്തുകയോ ചെയ്യാൻ പാടില്ലായിരുന്നു.

പക്ഷേ, ക്വിന്റണിയസ് എന്ന് പേരുള്ള ഉന്നത ഉദ്യോഗസ്ഥൻ സുന്ദരിയായ ആഗത്തയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. തന്റെ സ്വാധീനമുപയോഗിച്ച് അവളെ തന്റെ സമർപ്പിത ജീവിതത്തിൽ നിന്ന് പിന്തിരിപ്പിക്കാം എന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ അയാളുടെ പരിശ്രമങ്ങളെല്ലാം വിഫലം ആകും വിധം അവൾ ചെറുത്തുനിന്നു.

ആഗത്ത ക്രിസ്തുമത വിശ്വാസിയായതു കൊണ്ടും ഡിസീയസ് ചക്രവർത്തി ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് അറിയാവുന്നത് കൊണ്ടും ക്വിന്റണിയസ് അവളെ സ്വാധീനത്താൽ അറസ്റ്റ് ചെയ്യിച്ചു. വിചാരണയ്ക്കായി കോടതിയിൽ കൊണ്ടുവരുമ്പോൾ ജഡ്ജി താൻ ആയതുകൊണ്ട് തന്റെ ആഗ്രഹത്തിന് അവൾ വഴങ്ങുമെന്ന് അയാൾ വിചാരിച്ചു.

ഒരു മാസം നീണ്ട ജയിൽവാസത്തിനുശേഷം ക്വിന്റണിയസ് ആഗത്തായുടെ മനസ്സുമാറി എന്ന് വിചാരിച്ചു. എന്നാൽ അവൾ എന്തു പീഡനം സഹിച്ചും യേശുവുമായുള്ള തന്റെ സമർപ്പണത്തിൽ ഉറച്ചുനിൽക്കുമെന്ന് അവൾ തീരുമാനിച്ചുറച്ചു. അവളുടെ തീരുമാനം അറിഞ്ഞതോടെ അയാൾ കോപാകുലനായി.

പീഡനങ്ങൾക്ക് വിധേയയാക്കാൻ ക്വിന്റണിയസ് ഉത്തരവിട്ടു. ഇരുമ്പ് കൊളുത്തുകൾ ഉള്ള ചമ്മട്ടി കൊണ്ടടിച്ചും തീ പന്തം കൊണ്ട് പൊള്ളലേൽപ്പിച്ചുമുള്ള പീഡനങ്ങൾ നടത്തി. പുഞ്ചിരിയോട് കൂടി പീഡനങ്ങളെ നേരിട്ട ആഗത്ത അയാളുടെ കോപം വർധിപ്പിച്ചു. തുടർന്ന് കൂടുതൽ ക്രൂരമായി പീഡിപ്പിക്കാൻ ക്വിന്റനിയസ് മുതിർന്നു. അവളുടെ രണ്ടു മാറിടങ്ങളും മുറിച്ചുമാറ്റാൻ അയാൾ ഉത്തരവിട്ടു. മാത്രമല്ല, ജയിലിൽ ഭക്ഷണമോ മരുന്നോ നൽകരുതെന്നും അയാൾ ഉത്തരവിട്ടു.

കഠിന വേദനയാൽ പിടയുന്ന ആഗത്ത തന്റെ വൈദ്യൻ സ്വർഗീയ വൈദ്യനായ യേശുവാണ് എന്ന് പറഞ്ഞു സ്വർഗീയ സഹായത്തിന് അപേക്ഷിച്ചു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്നും വിശുദ്ധ പത്രോസ് കടന്നുവന്ന് അത്ഭുതകരമായി അവളുടെ മുറിവുകൾ ഉണക്കി. എന്നാൽ, അവർക്കുണ്ടായ അത്ഭുത സൗഖ്യമൊന്നും ക്വിന്റെനിയസിന്റെ മനസ് മാറ്റിയില്ല. കുപ്പിച്ചില്ലുകൾ വിതറിയ കത്തിയെരിയുന്ന കൽക്കരി ചൂളയിൽ നഗ്നയായി അവളെ ഉരുട്ടുവാൻ അയാൾ ഉത്തരവിട്ടു.

പീഡന സ്ഥലത്തുനിന്നും വീണ്ടും ജയിലിൽ തിരിച്ചെത്തിയപ്പോൾ തനിക്ക് പീഡനങ്ങളിൽ ഉറച്ചുനിൽക്കാൻ ശക്തി നൽകിയ ദൈവത്തിന് അവൾ നന്ദി പറഞ്ഞു. ഇനി തന്റെ ജീവനെ സ്വീകരിക്കണമേയെന്ന് കരങ്ങളുയർത്തി അപേക്ഷിച്ചു. ഉടനെ തന്നെ മരിച്ചു വീഴുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles