ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ആക്രമണം. സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

കൊളംബോ: 2019 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ പള്ളികളില്‍ നടന്ന ആക്രമണത്തെ കുറിച്ച് സ്വതന്ത്രവും പക്ഷപാത രഹിതവുമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ശ്രീലങ്കന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

14 മെത്രാന്‍മാര്‍ ഒപ്പിട്ട് ആഗസ്റ്റ് 13 ാം തീയതി ശ്രീലങ്കന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രസ്തവനയില്‍ ഇപ്രകാരം പറയുന്നു: ‘സര്‍ക്കാരിന്റെ വിവിധ പ്രയത്‌നങ്ങള്‍ വിലമതിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ഒരു കാര്യം വ്യക്തമായി പറയുന്നു, സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം’

ഇക്കാര്യത്തില്‍ വര്‍ഗീയമോ മതപരമായ ആയ ഘടകങ്ങളൊന്നും തടസ്സമായി നില്‍ക്കരുതെന്ന് സര്‍ക്കാരിനെ ശ്രീലങ്കന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles