ഈസ്റ്ററിന് ബോംബിട്ടവരോട് കത്തോലിക്കര്‍ ക്ഷമിച്ചു കഴിഞ്ഞു: ശ്രീലങ്കന്‍ കര്‍ദിനാള്‍

കഴിഞ്ഞ ഈസ്റ്ററിനാണ് ശ്രീലങ്കയെ നടുക്കിയ ആ ബോംബു സ്‌ഫോടനങ്ങള്‍ നടന്നത്. 259 പേര്‍ മരിക്കുകയും 500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഓര്‍ത്തെടുക്കുകയായിരുന്നു, ഈ ഈസ്റ്ററിന് കര്‍ദനാള്‍ മാല്‍ക്കം രഞ്ജിത്ത്. തങ്ങളുടെ പള്ളികളില്‍ ബോംബിട്ട കൊലപാതികളോട് കത്തോലിക്കര്‍ ക്ഷമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് കര്‍ദിനാള്‍ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം വഴി തെറ്റിയ ചില യുവാക്കള്‍ ഞങ്ങളെ ആക്രമിച്ചു. മനുഷ്യര്‍ എന്ന നിലയില്‍ ഞങ്ങള്‍ മാനുഷികവും സ്വാര്‍ത്ഥവുമായ രീതിയിലാണ് പ്രതികരിക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ പഠനങ്ങള്‍ അവരോട് ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും ഞങ്ങള്‍ക്ക് പ്രചോദനം നല്‍കി’ കര്‍ദിനാള്‍ മാര്‍ക്കം പറഞ്ഞു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തന്റെ വസതിയില്‍ നിന്ന് ലൈവ് സ്ട്രീമിംഗിലൂടെയാണ് അദ്ദേഹം തന്റെ ഈസ്റ്റര്‍ സന്ദേശം നല്‍കിയത്. ‘ഞങ്ങള്‍ അവരെ വെറുക്കുന്നില്ല. അക്രമം കൊണ്ട് അവരോട് പകരം ചോദിക്കുന്നുമില്ല. ഉത്ഥാനം എന്നാല്‍ സ്വാര്‍ത്ഥ പൂര്‍ണമായും ഉപേക്ഷിക്കലാണ്’ അദ്ദേഹം പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles