പരദൂഷണം മൂലം രക്തം വാര്‍ന്നു രോഗിയായ ഒരാളെ കുറിച്ച് ഫൗസ്റ്റീന പറയുന്നത് കേള്‍ക്കണ്ടേ?

ദൈവത്തിനു വേണ്ടി സഹിക്കുന്ന ആത്മാവിനു വേണ്ടി ദൈവം വാദിക്കുന്നതിനെ കുറിച്ചാണ് ഫൗസ്റ്റീന കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഈ ലക്കത്തില്‍ നാവ് എന്ന വാളിനെ കുറിച്ചാണ് വിശുദ്ധ പറയുന്നത്. നാവിന്റെ ദുരുപയോഗം മൂലം രോഗിണിയായി മാറിയ ഒരാളെ കറിച്ചും വിശുദ്ധ ഇവിടെ പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കുക.
.

ഖണ്ഡിക – 119
എന്റെ സംസാരത്തിന് ഉത്തരം പറയേണ്ടിവരുമെന്നു ചിന്തിക്കുമ്പോൾത്തന്നെ ഞാൻ വിറകൊള്ളുന്നു. നാവിൽ ജീവനുണ്ട്, എന്നാൽ മരണവും അതിൽത്തന്നെയുണ്ട്. ചില സന്ദർഭങ്ങളിൽ നാം നാവുകൊണ്ട് കൊല്ലുന്നു: നാം തീർത്തും
കൊലപാതകിയായിത്തീരുന്നു. അത് ഇനിയും നിസ്സാരമായി കണക്കാക്കാമോ? യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മനസ്സാക്ഷിയെ എനിക്കു മനസ്സിലാക്കാൻ പ്രയാസമാണ്. എനിക്കൊരാളെ അറിയാം, അവളെപ്പറ്റി ചില കാര്യങ്ങൾ മറ്റൊരാൾ പറയുന്നു എന്നറിഞ്ഞപ്പോൾ അവൾ തീർത്തും രോഗിയായിത്തീർന്നു. വളരെ രക്തം നഷ്ടപ്പെടുകയും, വളരെ കരയുകയും ചെയ്തു, അതിന്റെ പരിണതഫലം വളരെ വേദനാജനകമായിരുന്നു. ഇതെല്ലാം ചെയ്തത് ഒരു വാളല്ല, ഒരു നാവാണ്. ഓ എന്റെ നിശ്ശബ്ദനായ ഈശോയേ, ഞങ്ങളുടെമേൽ കരുണയായിരിക്കണമേ!

ഖണ്ഡിക – 120
ഞാൻ നിശ്ശബ്ദത എന്ന വിഷയത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എന്നാൽ ഇതല്ല ഞാൻ പറയുവാൻ ഉദ്ദേശിച്ചത്, ദൈവവുമൊത്തുള്ള ഒരാത്മാവിന്റെ ജീവിതവും,
കൃപയോടുള്ള ആത്മാവിന്റെ പ്രത്യുത്തരവുമാണ്. ഒരാത്മാവിനെ വിശുദ്ധീകരിച്ച്, കർത്താവ് അതുമായി ഗാഢബന്ധത്തിൽ ആകുമ്പോൾ, തന്റെ സകല ആന്തരികമായ കഴിവുകളും ഉപയോഗിച്ച് അത് ദൈവത്തെ പ്രാപിക്കാൻ ശ്രമിക്കും. എങ്കിലും അതിനു സ്വയമേ ഒന്നും ചെയ്യാൻ സാധ്യമല്ല. ദൈവം തന്നെ എല്ലാം ക്രമീകരിക്കുന്നു. ആത്മാവ് ഇതറിയുകയും ജാഗരൂകതയോടെ വർത്തിക്കുകയും ചെയ്യുന്നു. ആത്മാവ് ഇപ്പോഴും തിരസ്കരിക്കപ്പെട്ട അവസ്ഥയിൽത്തന്നെയാണ്. ഇരുളടഞ്ഞതും തോരാമഴയുടേതുമായ ദിനങ്ങൾ (ദുർഘടംപിടിച്ച ദിനങ്ങൾ) ഇനിയും വരും; അപ്പോഴെല്ലാം ഇതുവരെയുണ്ടായിരുന്ന മനോഭാവത്തെക്കാൾ വ്യത്യസ്തമായ കാഴ്ചപ്പാടിൽ കാര്യങ്ങൾ നോക്കിക്കാണണമെന്ന് അതു മനസ്സിലാക്കുന്നു. വ്യാജമായ സമാധാനത്തിൽ ആശ്രയിക്കാതെ, അത് യുദ്ധം ചെയ്യാൻ തയ്യാറാകണം. യോദ്ധാക്കളുടെ വംശത്തിൽനിന്നാണ് താൻ വന്നിരിക്കുന്നതെന്ന് അതു മനസ്സിലാക്കുന്നു. ആത്മാവ് എല്ലാറ്റിനെക്കുറിച്ചും കൂടുതൽ ബോധവൽക്കരിക്കപ്പെട്ടിരിക്കുന്നു. അത് രാജകീയ വംശത്തിൽപ്പെട്ടതാണെന്നും അതിനെ സംബന്ധിച്ചതെല്ലാം ഉന്നതവും പരിശുദ്ധവുമാണെന്നും അതറിയുന്നു.

ഖണ്ഡിക – 121
(57)
  +  ഈ അഗ്നിപരീക്ഷയ്ക്കുശേഷം ദൈവം കൃപയുടെ പരമ്പരതന്നെ ഈ ആത്മാവിലേക്കു ചൊരിയുന്നു. ആത്മാവ് ദൈവവുമായി ഗാഢബന്ധത്തിലാകുന്നു. ഭൗതികവും മാനസികവുമായ വളരെ ദർശനങ്ങൾ അതിനു ലഭിക്കുന്നു. അതിസ്വാഭാവികമായ ധാരാളം വചനങ്ങൾ അതു കേൾക്കുന്നു, ചില സമയങ്ങളിൽ വ്യക്തമായ അനുശാസനകളും. ഈ കൃപകളൊക്കെയുണ്ടെങ്കിലും ആത്മാവിനു സ്വയംപര്യാപ്തത വരുന്നില്ല. യഥാർത്ഥത്തിൽ, ദൈവകൃപയാൽ അതു കൂടുതൽ ദുർബലമാകുകയാണു ചെയ്യുന്നത്. കാരണം, പല അപകടങ്ങളിലും ഉൾപ്പെടാൻ വഴിതെളിയുകയും, മായാദർശനങ്ങൾക്ക് എളുപ്പത്തിൽ ഇരയാകുകയും ചെയ്യാനിടയുണ്ട്. ഒരു ആത്മീയ ഉപദേഷ്ടാവിനായി അത് ദൈവത്തോടു പ്രാർത്ഥിക്കണം; പ്രാർത്ഥിക്കുക മാത്രമല്ല, യുദ്ധത്തിൽ തന്റെ അനുയായികളെ നയിക്കേണ്ട വഴികൾ സൈന്യാധിപൻ അറിഞ്ഞിരിക്കേണ്ടതുപോലെ, നല്ല അനുഭവജ്ഞാനമുള്ള ഒരാളെ കണ്ടെത്താൻ എല്ലാ പരിശ്രമങ്ങളും ചെയ്യണം. ദൈവൈക്യത്തിലായിരിക്കുന്ന ആത്മാവ് വലിയ ദുരിതമുള്ള യുദ്ധങ്ങൾ ചെയ്യാൻ പരിശീലിക്കപ്പെട്ടിരിക്കണം.

+   ഈ വിശുദ്ധീകരണങ്ങൾക്കും കണ്ണീരിനും ശേഷം, ദൈവം ഒരു പ്രത്യേക വിധത്തിൽ ഈ ആത്മാവിൽ വസിക്കുന്നു. എന്നാൽ ആത്മാവ് ഈ കൃപകളോട് എപ്പോഴും സഹകരിക്കുന്നില്ല. ആത്മാവിനു സഹകരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ബാഹ്യവും ആന്തരികവുമായ വളരെ പ്രയാസങ്ങൾ അത് അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ ഉന്നതശ്രേണിയിൽ ഉറച്ചുനിൽക്കാൻ ഒരത്ഭുതംതന്നെ സംഭവിക്കേണ്ടിവരും. ഈ അവസരത്തിൽ, ഒരു ഉപദേഷ്ടാവിന്റെ സഹായം അത്യന്താപേക്ഷിതമാണ്. എന്റെ ആത്മാവിൽ പലപ്പോഴും സംശയം നിറഞ്ഞിട്ടുണ്ട്. പലകാര്യങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ആത്മീയ കാര്യങ്ങളെക്കുറിച്ച് അജ്ഞാനിയാണ് ഞാൻ എന്ന ചിന്ത എന്നെ പലപ്പോഴും ഭയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എന്റെ സംശയം വർദ്ധിച്ചപ്പോൾ ഞാൻ എന്റെ അധികാരികളിൽനിന്നും കുമ്പസാരക്കാരനിൽ നിന്നും ഉപദേശം സ്വീകരിച്ചു. എന്നിട്ടും ആഗ്രഹിച്ചത് എനിക്കു ലഭിച്ചില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles