അനുസരണ കൊണ്ട് വി. ഫൗസ്റ്റീന എന്താണ് നേടിയെടുത്തത്?

ഖണ്ഡിക – 103
പെട്ടെന്ന് ആന്തരികമായി ഞാൻ കർത്താവിനെ കണ്ടു, അവിടുന്ന് എന്നോട് പറഞ്ഞു, ഭയപ്പെടേണ്ട, എന്റെ മകളേ, ഞാൻ നിന്റെ കൂടെയുണ്ട്. ആ നിമിഷം തന്നെ, എല്ലാ അന്ധകാരവും പീഡകളും അപ്രത്യക്ഷമായി, എന്റെ ഇന്ദ്രിയങ്ങളെല്ലാം പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷംകൊണ്ട് കവിഞ്ഞൊഴുകി. എന്റെ ആത്മാവിന്റെ സിദ്ധികളെല്ലാം പ്രകാശംകൊണ്ടു നിറഞ്ഞു.

ഖണ്ഡിക – 104
ഇതുകൂടി ഞാൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ആത്മാവ് അവിടുത്തെ സ്നേഹധാരയിലായിരുന്നെങ്കിലും, എനിക്കനുഭവപ്പെട്ട പീഡനങ്ങളുടെ അടയാളങ്ങൾ രണ്ടുദിവസത്തേക്കുകൂടി എന്റെ ശരീരത്തിൽ അവശേഷിച്ചു: മരിച്ചവരുടെപോലെ വിളറിയ മുഖം, രക്തം കലങ്ങിയ കണ്ണുകൾ. ഞാൻ സഹിച്ചതെന്തെന്ന് ഈശോമാത്രം അറിയുന്നു. സത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ എഴുതിയിരിക്കുന്നത് തീർത്തും നിസ്സാരമാണ്. എനിക്കതു വാക്കുകളിൽ
വിവരിക്കാൻ സാധ്യമല്ല. ഞാൻ വേറൊരു ലോകത്തിൽനിന്നു വന്നതുപോലെയാണ് എനിക്കു തോന്നിയത്.

സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാറ്റിനോടും എനിക്കു വിരക്തി അനുഭവപ്പെട്ടു; ഒരു കുഞ്ഞ് തന്റെ അമ്മയുടെ മാറിൽ എന്നപോലെ ദൈവത്തിന്റെ ഹൃദയത്തിൽ ഞാൻ പറ്റിച്ചേർന്നു കിടന്നു. ഇപ്പോൾ ഞാൻ എല്ലാം വ്യത്യാസപ്പെട്ടു കാണുന്നു. ഒറ്റവാക്കുകൊണ്ട് കർത്താവ് എന്റെ ആത്മാവിൽ ചെയ്തതിനെപ്പറ്റി ഞാൻ ബോധവതിയാണ്, അതിൽ ഞാൻ ജീവിക്കുന്നു. കഴിഞ്ഞുപോയ പീഡനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഭയന്നുവിറയ്ക്കുന്നു. ഞാൻതന്നെ അത് അനുഭവിച്ചിരുന്നില്ലെങ്കിൽ, ഒരാൾക്ക് ഇപ്രകാരം സഹിക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുമായിരുന്നില്ല. ഇതു പൂർണ്ണമായും ഒരു ആത്മീയസഹനമാണ്.

ഖണ്ഡിക – 105
എന്നിരുന്നാലും, എല്ലാ സഹനങ്ങളിലും പീഡനങ്ങളിലും വി. കുർബ്ബാന സ്വീകരണം ഞാൻ മുടക്കിയിരുന്നില്ല. വി. കുർബ്ബാന സ്വീകരിക്കരുത് എന്ന് എനിക്കു
തോന്നിയ അവസരങ്ങളിൽ, വി. കുർബ്ബാന സ്വീകരണത്തിനുമുമ്പായി ഞാൻ ഡിറക്ട്രസിനെ കണ്ട്, വി.കുർബ്ബാന സ്വീകരിക്കാൻ യോഗ്യതയില്ലെന്നു തോന്നുന്നു എന്ന വിവരം പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ വി. കുർബ്ബാന സ്വീകരണം മുടക്കാൻ എന്നെ അനുവദിച്ചിരുന്നില്ല. അങ്ങനെ ഞാൻ വി. കുർബ്ബാന സ്വീകരിച്ചിരുന്നു, അനുസരണം മാത്രമാണ് എന്നെ രക്ഷിച്ചതെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ഡിറക്ട്രസ് തന്നെ പിന്നീട് എന്നോടു പറഞ്ഞതിതാണ്: എന്റെ പരീക്ഷണങ്ങളെല്ലാം വേഗം അവസാനിച്ചത് “സഹോദരി അനുസരണയുള്ളവളായതുകൊണ്ടു മാത്രമാണ്, അനുസരണത്തിന്റെ ശക്തികൊണ്ടാണ് നീ ഇതിൽ ഇത്ര ധൈര്യപൂർവ്വം കഠിനയത്നം ചെയ്തത്.” കർത്താവുതന്നെയാണ് എന്നെ ഈ പീഡനങ്ങളിൽനിന്നു രക്ഷിച്ചതെന്നത് സത്യമാണെങ്കിലും, അനുസരണത്തോടുള്ള എന്റെ വിശ്വസ്തത അവിടുത്തെ പ്രസാദിപ്പിച്ചു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles