വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 5

സിസ്റ്റര്‍ (വിശുദ്ധ) ഫൗസ്റ്റീനായുടെ ആദ്ധ്യാത്മികത ദൈവാശ്രയബോധത്താല്‍ നിര്‍വ്വചിക്കാം. സഹോദരങ്ങളോടുള്ള അവളുടെ മനോഭാവത്തെ കരുണ പ്രതിനിധീകരിക്കുന്നു. മനുഷ്യരോടുള്ള കരുണയുടെ സ്രോതസ്സും മാതൃകയും പ്രചോദക ശക്തിയും ദൈവകരുണയാണ്. അതിനാലാണ് ഇതു സ്വാഭാവിക സ്‌നേഹത്തില്‍ നിന്നും വിഭിന്നങ്ങളായ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന മനുഷ്യ സ്‌നേഹത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്.

ദിവ്യകരുണയുടെ ഭാഗമായ ക്രിസ്തീയകരുണയുടെ മഹത്വവും സൗന്ദര്യവും (വിശുദ്ധ) സിസ്റ്റര്‍ ഫൗസ്റ്റീനാ വ്യക്തമായി ഉള്‍ക്കൊണ്ടിരുന്നു. അതിനാല്‍ തന്റെതന്നെ ആത്മാവില്‍ ഈ കരുണ പ്രതിഫലിപ്പിക്കുവാന്‍ അവള്‍ അതിയായി അഭിലഷിച്ചു. അവള്‍ പ്രാര്‍ത്ഥിച്ചു. ‘ഓ എന്റെ ഈശോയെ, ഓരോ വിശുദ്ധനും അങ്ങയുടെ ഏതെങ്കിലും ഒരു വിശേഷണത്തെ പ്രത്യേകമായ പ്രതിഫലിപ്പിക്കുന്നു. കാരുണ്യം നിറഞ്ഞുനില്‍ക്കുന്ന അങ്ങയുടെ കരുണാര്‍ദ്ര ഹൃദയത്തെ പ്രതിഫലിപ്പിക്കുവാനാണു ഞാന്‍ അഭിലഷിക്കുന്നത്. അതിനെ മഹത്വപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓ ഈശോയെ, അങ്ങയുടെ ദിവ്യമായ കരുണ, എന്റെ ആത്മാവിലും ഹൃദയത്തിലും മുദ്രയായി പതിപ്പിക്കേണമെ. ഈലോകജീവിതത്തിലും നിത്യ ജീവിതത്തിലും എന്റെ അനന്യത ഇതായിരിക്കട്ടെ (ഡയറി 1242).

പാപികള്‍ക്കുവേണ്ടി, പ്രത്യേകിച്ചും നിത്യമായ നാശത്തില്‍ അകപ്പെട്ടിരിക്കുന്ന ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി, സ്വന്തജീവന്‍ കുരിശില്‍ ബലിയായി അര്‍പ്പിക്കുന്നതുവരെയും കരുണ അഭ്യസിക്കുന്നതില്‍ അവള്‍ ഈശോയെ പിഞ്ചെന്നു.

(വിശുദ്ധ) സിസ്റ്റര്‍ ഫൗസ്റ്റീനായുടെ ആദ്ധ്യാത്മികത, നല്ല ഒരു അമ്മയോടെന്നപോലെയും, ഈശോയുടെ ഭൗതിക ശരീരമെന്ന നിലയിലും, തിരുസ്സഭയോടുള്ള അവളുടെ സവിശേഷമായ സ്‌നേഹത്തിലും നമുക്കു കണ്ടെത്താന്‍ കഴിയും. തന്റെ പ്രാര്‍ത്ഥനയും വാക്കുകളും പ്രവൃത്തികളഉം വഴി, നഷ്ടപ്പെട്ടുപോയ ആത്മാക്കളിലേക്ക് ദൈവകരുണ ഒഴുക്കിക്കൊണ്ടും, ദിവ്യകാരുണ്യ ഈശോയോടുള്ള അത്യഗാധമായ സ്‌നേഹത്തിലൂടെയും, കരുണയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തോടുള്ള പുത്രി നിര്‍വിശേഷമാ ഭക്തിവണക്കത്തിലൂടെയും അവള്‍ ഈ സ്‌നേഹം പ്രകടിപ്പിച്ചു.

(വിശുദ്ധ) സിസ്റ്റര്‍ ഫൗസ്റ്റീനായുടെ ആദ്ധ്യാത്മിക വിദ്യാലയത്തില്‍, ഒരുവന്‍, ദൈവകരുണയെ ആഴത്തില്‍ അറിയുവാനും അനുദിന ജീവിത സാഹചര്യങ്ങളില്‍ ദൈവത്തെ അനുഭവിക്കുവാനും, ദൈവമായ കര്‍ത്താവില്‍ പരിപൂര്‍ണ്ണ ശരണം അര്‍പ്പിക്കുവാനും സഹോദരങ്ങളോടു കാരുണ്യത്തോടെ വര്‍ത്തിക്കാനും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന, ഈശോയുമായി സമ്പര്‍ത്തിലായിരിക്കാനും പഠിക്കുന്നു. ഈ ആദ്ധ്യാത്മികത, വളരെ ലളിതമാണ്. ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും സാഹചര്യത്തിലും ഒരുവന് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയും. അതിനാലാണ് ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികം വ്യക്തികള്‍ക്ക് ഇതു സ്വീകാര്യമായിത്തീര്‍ന്നിരിക്കുന്നത്.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles