സമര്‍പ്പിതരുടെ ബ്രഹ്മചര്യവ്രതവും അനുസരണവ്രതവും എന്താണ് ആവശ്യപ്പെടുന്നത്?

ബഹ്മചര്യം എന്ന വ്രതം

  • ഈ വ്രതം എന്താണ് ആവശ്യപ്പെടുന്നത്?
    വിവാഹജീവിതത്തെ ഉപേക്ഷിക്കുവാനും, ആറും ഒമ്പതും പ്രമാണങ്ങളാൽ വിലക്കിയിരിക്കുന്നതിൽനിന്നെല്ലാം അകന്നുനിൽക്കാനും.
  • ഈ പുണ്യത്തിലുള്ള വീഴ്ച ഈ വ്രതലംഘനമാകുമോ?
    ഈ പുണ്യത്തിലുള്ള എല്ലാ വീഴ്ചകളും ഈ വ്രതത്തിന്റെ ലംഘനമായിരിക്കും. കാരണം, ദാരിദ്ര്യവും അനുസരണവുംപോലെ വ്രതവും പുണ്യവും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.
  • എല്ലാ മോശമായ ചിന്തകളും പാപമാണോ?
    അല്ല. എല്ലാ മോശമായ ചിന്തകളും പാപമല്ല. അതിന് വഴങ്ങിക്കൊടുക്കാനുള്ള ആഗ്രഹവും തീരുമാനവും മനസ്സിൽ ഉണ്ടാകുമ്പോഴാണ് അതു പാപമായി മാറുന്നത്.
  • ബ്രഹ്മചര്യത്തിന് എതിരായ പാപങ്ങൾ കൂടാതെ, ഈ പുണ്യത്തിന് ഹാനികരമായ മറ്റെന്തെങ്കിലും ഉണ്ടോ?
    ഇന്ദ്രിയങ്ങൾ, ഭാവനകൾ, വികാരങ്ങൾ ഇവയുടെ നിയന്ത്രണക്കുറവ്; അടുത്ത സമ്പർക്കം, വികാരഭരിതമായ കൂട്ടുകെട്ട് ഇവ ഈ പുണ്യത്തിന് ഹാനികരമാണ്.
  • എന്തെല്ലാമാണ് ഈ പുണ്യം കാത്തുസൂക്ഷിക്കുവാനുള്ള മാർഗ്ഗങ്ങൾ?
    ദൈവസാന്നിദ്ധ്യചിന്തയാൽ ആന്തരിക പ്രലോഭനങ്ങളിൽ വിജയം വരിക്കുക, മാത്രമല്ല, ഭയംകൂടാതെ പോരാടുക. പുറമെനിന്നു പ്രലോഭനങ്ങൾക്കുള്ള അവസരങ്ങൾ ഒഴിവാക്കുക. ആകെ ഏഴ് പ്രധാന ഉപാധികളാണുള്ളത്: ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, അവസരങ്ങൾ ഒഴിവാക്കുക, അലസത മാറ്റുക, പ്രലോഭനങ്ങളെ ഉടനടി മാറ്റുക, എല്ലാത്തിൽനിന്നും പ്രത്യേകിച്ച് കൂട്ടുകെട്ടിൽനിന്ന് ഒഴിഞ്ഞു നിൽക്കുക, പരിത്യാഗത്തിന്റെ അരൂപി വളർത്തുക, കുമ്പസാരക്കാരനോട് എല്ലാ പ്രലോഭനങ്ങളും വെളിപ്പെടുത്തുക. ഇവ കൂടാതെ, ഈ പുണ്യം കാത്തുസൂക്ഷിക്കാൻ അഞ്ചു വഴികൾ കൂടിയുണ്ട്. എളിമ, പ്രാർത്ഥനാരൂപി, കണ്ണുകളുടെ നിയന്ത്രണം, നിയമങ്ങളോടുള്ള വിശ്വസ്തത, പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാർത്ഥമായ ഭക്തി.

അനുസരണം എന്ന് വ്രതം

ആദ്യത്തെ രണ്ടു വ്രതങ്ങളെക്കാൾ ഉന്നതമാണ് അനുസരണവ്രതം. യഥാർത്ഥത്തിൽ ഇതൊരു ദഹനബലിയാണ്. ഇതാണ് ആശ്രമങ്ങളെ രൂപീകരിക്കുന്നതും സജീവമാക്കുന്നതും. അതിനാൽ ഇത് അത്യന്താപേക്ഷിതമായ ഒന്നാണ്.

  • എന്താണ് അനുസരണവവ്രതം വഴി നമ്മെ കടപ്പെടുത്തുന്നത്?
    അനുസരണവ്രതം വഴി, നിയമത്തിന്റെ കീഴ് തന്റെ നിയമാനുസൃതമായ അധികാരികൾ കല്പിക്കുന്ന എല്ലാ തീരുമാനങ്ങളെയും അനുസരിച്ചുകൊള്ളാമെന്ന് സമർപ്പിതർ ദൈവത്തോടു വാഗ്ദാനം ചെയ്യുന്നു. നിയമങ്ങൾക്ക് അനുസൃതമായി തന്റെ ജീവിതം മുഴുവനും എല്ലാ പ്രവൃത്തികളിലും തന്റെ അധികാരികൾക്ക് കീഴ്പ്പെട്ടു ജീവിക്കാൻ അനുസരണവ്രതം കടപ്പെടുത്തുന്നു. അനുസരണത്തിൻകീഴ് നൽകപ്പെടുന്ന ഓരോ കല്പന ലംഘിക്കുമ്പോഴും സമർപ്പിതർ ഈ വ്രതത്തിനെതിരായി മാരകമായ പാപം ചെയ്യുന്നു.

അനുസരണം എന്ന പുണ്യം

അനുസരണമെന്ന വ്രതത്തെക്കാൾ ഉന്നതമാണ് അനുസരണമെന്ന പുണ്യം; നിയമങ്ങളും, നിബന്ധനകളും, അധികാരികളുടെ ഉപദേശങ്ങൾപോലും ഇതിൽഉൾപ്പെട്ടിരിക്കുന്നു.

  • സമർപ്പിതർക്ക് അനുസരണമെന്ന പുണ്യം അനുപേക്ഷണീയമാണോ?
    ഒരു സന്ന്യാസിക്ക് അനുസരണമെന്ന പുണ്യം അനുപേക്ഷണീയമാണ്. അനുസരണയ്ക്കു വിരുദ്ധമായി ചെയ്യുന്ന നന്മപ്രവൃത്തികൾ പോലും തിന്മയായും ഫലശൂന്യമായും തീരുന്നു.
  • അനുസരണമെന്ന പുണ്യത്തിനെതിരായ പാപം മാരകമാകുമോ?
    അധികാരികളെയോ അവരുടെ കല്പനകളെയോ നിന്ദിക്കുകയോ, അനുസരണക്കേടുമൂലം സഭാസമൂഹത്തിന് ആത്മീയമോ ഭൗതികമോ ആയ നഷ്ടം അനുഭവിക്കേണ്ടിവരികയോ ചെയ്താൽ അത് മാരകമായ പാപം ആയിരിക്കും.
  • എന്തുതെറ്റുകളാണ് ഈ വ്രതത്തെ അപകടപ്പെടുത്തുന്നത്?
    അധികാരികൾക്കെതിരായ മുൻവിധികൾ, അവരോടുള്ള വിരോധം – പിറുപിറുപ്പ്, വിമർശനം, മന്ദത, അവഗണന എന്നിവ ഈ വ്രതത്തെ അപകടപ്പെടുത്താം.

 അനുസരണത്തിന്റെ വ്യാപ്തി 

(ഉടനടിയുള്ള) പൂർണ്ണ നിർവ്വഹണം മനസ്സിന്റെ അനുസരണം, അധികാരിയുടെ ഉപദേശത്തിനു കീഴ്പ്പെടാൻ മനസ്സ് ബുദ്ധിയെ നിർബന്ധിക്കുന്നു. കൂടാതെ, അനുസരണത്തെ സഹായിക്കാൻ വി. ഇഗ്നേഷ്യസ് നിർദ്ദേശിക്കുന്ന മൂന്നു മാർഗ്ഗങ്ങൾ: അവർ ആരുതന്നെയായാലും അധികാരിയിൽ ദൈവത്തെ കാണുക; അധികാരിയുടെ ആജ്ഞയെയും ഉപദേശത്തെയും നീതീകരിക്കുക; പരിശോധിക്കാതെയും വീണ്ടുവിചാരം കൂടാതെയും ഓരോ ആജ്ഞയേയും ദൈവത്തിൽനിന്നു വരുന്നതായി കരുതി സ്വീകരിക്കുക; പൊതുവെ പറഞ്ഞാൽ: എളിമ. എളിമയുള്ളവർക്ക് ഒന്നും പ്രയാസമുള്ളതല്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles