ശുദ്ധീകരണസ്ഥലത്തു നിന്ന് ഒരു കന്യാസ്ത്രീ ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെടുന്നു

58
ഒരു രാത്രി, രണ്ടു മാസം മുമ്പ് മരിച്ച ഒരു സിസ്റ്റര്‍ എന്റെ അടുത്തുവന്നു. അവള്‍ ഒന്നാം ഗണത്തിലെ അംഗമായിരുന്നു. അവളുടെ മുഖം വികൃതമായും തീജ്വാലകളാല്‍ എരിയപ്പെട്ടും വളരെ പരിതാപകരമായ അവസ്ഥയിലാണു കാണപ്പെട്ടത്. ഈ ദര്‍ശനം കുറച്ചു സമയത്തേക്കു മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് അവള്‍ അപ്രത്യക്ഷയായി. ഞാന്‍ ഭയന്നുവിറച്ചു. കാരണം, അവള്‍ നരകത്തിലാണോ ശുദ്ധീകരണാവസ്ഥയിലാണോ പീഡ സഹിക്കുന്നതെന്ന് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും ഞാന്‍ അവള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഇരട്ടിപ്പിച്ചു. പിറ്റേദിവസം അവള്‍ വീണ്ടും വന്നു, എന്നാല്‍ ഇപ്പോള്‍ കുറെക്കൂടി പരിതാപകരമായ അവസ്ഥയിലായിരുന്നു. വളരെ നിരാശാഭരിതയായി അതിതീവ്രമായ അഗ്നിയുടെ നുടവില്‍ കാണപ്പെട്ടു.

അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനുശേഷവും അവളെ കൂടുതല്‍ മോശമായ അവസ്ഥയില്‍ കണ്ടതിനാല്‍, ഞാന്‍ വിസ്മയിച്ചുകൊണ്ട് ചോദിച്ചു: ‘എന്റെ പ്രാര്‍ത്ഥനകള്‍ നിന്നെ സഹായിച്ചില്ലേ?’ എന്റെ പ്രാര്‍ത്ഥനകള്‍ അവളെ സഹായിച്ചില്ല, എന്നുതന്നെയല്ല അവളെ സഹായിക്കാന്‍ സാധ്യവുമല്ല എന്നവള്‍ മറുപടി പറഞ്ഞു. ഞാനവളോടു ചോദിച്ചു: ‘നമ്മുടെ സമൂഹം മുഴുവനും നിനക്കുവേണ്ടി ചെയ്ത പ്രാര്‍ത്ഥകളഉം നിനക്കു സഹായകമായില്ലേ?’ അവള്‍ പറഞ്ഞു: ‘ഇല്ല. അതു മറ്റുപല ആത്മാക്കളുടെ രക്ഷയെ സഹായിച്ചു.’ ‘സിസ്റ്റര്‍, എന്റെ പ്രാര്‍ത്ഥനകള്‍ നിന്നെ സഹായിക്കുന്നില്ലെങ്കില്‍, എന്റെ അടുത്ത് ഇനി വരരുത്.’ എന്നു ഞാന്‍ പറഞ്ഞു. ഉടനെതന്നെ അവള്‍ അപ്രത്യക്ഷയായി. ഇങ്ങനെ പറഞ്ഞെങ്കിലും, ഞാന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

വളരെ നാളുകള്‍ക്കു ശേഷം ഒരു രാത്രി അവള്‍ വീണ്ടും എന്റെ അടുക്കല്‍ വന്നു, അപ്പോഴേക്കും അവളുടെ രൂപം വ്യത്യാസപ്പെട്ടിരുന്നു. മുമ്പുണ്ടായിരുന്നതുപോലെ അഗ്നിജ്വാലകള്‍ ഇല്ലായിരുന്നു, ശോഭയേറിയ മുഖത്തോടും, സന്തോഷഭരിതമായ കണ്ണുകളോടും കൂടിയാണ് അവള്‍ വന്നത്. എനിക്കു സഹോദരങ്ങളോട് യഥാര്‍ത്ഥസ്‌നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥന ധാരാളം ആത്മാക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും, ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഒരിക്കലും നിര്‍ത്തരുതെന്നും അവള്‍ പറഞ്ഞു. അവള്‍ അവിടെ അധികനാള്‍ കിടക്കേണ്ടതില്ലെന്നും അവള്‍ അറിയിച്ചു. ദൈവകല്പനകള്‍ എത്ര വിസ്മയകരമാണ്!

59
(24) 1933, ഒരവസരത്തില്‍ ഈ വാക്കുകള്‍ എന്റെ അന്തരാത്മാവില്‍ ഞാന്‍ കേട്ടു. നിന്റെ രാജ്യത്തിനുവേണ്ടി ഒരു നൊവേന ചൊല്ലുക. അത് സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലിയുള്ള നൊവേനയായിരിക്കണം. നിന്റെ കുമ്പസാരക്കാരനോട് (ഫാ.സൊപോച്ച്‌ക്കോ അല്ലെങ്കില്‍ ഫാ. ആന്‍ഡ്രാഷ് ആയിരിക്കാം) അനുവാദം വാങ്ങുക.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles