സഹനത്തിലൂടെ ആത്മാവ് രക്ഷകനെപ്പോലെയാകും

56
ഓ എന്റെ ദൈവമേ, ഈ ആത്മീയശിശുത്വം നീ ആഗ്രഹിക്കുന്നുവെന്ന എനിക്കു നന്നായറിയാം. നിന്റെ പ്രതിനിധികളിലൂടെ നീ നിരന്തരം ഇത് എന്നില്‍നിന്ന് ആവശ്യപ്പെടുന്നു.

(22) എന്റെ സന്ന്യസ്തജീവിതത്തിന്റെ ആരംഭത്തില്‍, സഹനങ്ങളും പ്രതിസന്ധികളും എന്നെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റാനുള്ള ശക്തിക്കും പരിശുദ്ധാത്മാവിന്റെ കൃപയ്ക്കുമായി ഞാന്‍ അപേക്ഷിച്ചു. എന്തെന്നാല്‍, തുടക്കംമുതലേ എന്റെ ബലഹീനത ഞാന്‍ മനസ്സിലാക്കിയിരുന്നു. കര്‍ത്താവ് എന്റെ ഉള്‍ക്കണ്ണുകള്‍ തുറന്നുതന്നതുകൊണ്ട് ഞാനെന്താണെന്നു നല്ലവണ്ണം അറിഞ്ഞിരുന്നു. ഞാന്‍ ദുരിതങ്ങളഉടെ ഒരു ഗര്‍ത്തം തന്നെയായിരുന്നു. അതിനാല്‍ എന്നിലുണ്ടായിരുന്ന നന്മകളെല്ലാം പൂര്‍ണ്ണമായും അവിടുത്തെ കൃപയാണെന്നു ഞാനറിഞ്ഞു. എന്റെ ഈ ദുരിതാവസ്ഥയെക്കുറിച്ചുള്ള അറിവുമൂലം അവിടുത്തെ കരുണയുടെ ആധിക്യത്െ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. ഓ ദൈവമേ! എന്റെ ജീവിതത്തില്‍ ഒരു കണ്ണാല്‍ ഞാന്‍ എന്റെ നികൃഷ്ടാവസ്ഥയെയും നീചത്വത്തെയും കാണുകയും, മറ്റെ കണ്ണാല്‍ അവിടുത്തെ കരുണയുടെ ആഴം ദര്‍ശിക്കുകയും ചെയ്തു.

57
ഓ എന്റെ ഈശോയെ! അങ്ങ് എന്റെ ജീവന്റെ ജീവനാണ്. അവിടുത്തെ നാമത്തിന്റെ മഹത്വമല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും, എല്ലാ ആത്മാക്കളും അവിടുത്തെ നന്മ അറിയണമെന്നതുമാത്രമാണ് എന്റെ ആഗ്രഹമെന്നും അങ്ങു നന്നായി അറിയുന്നുവല്ലോ ഈശോയെ, എന്തുകൊണ്ടാണ് ആത്മാക്കള്‍ അങ്ങയെ ഒഴിവാക്കുന്നത്? – എനിക്കതു മനസ്സിലാകുന്നില്ല. ഓ ഈശോയെ! എന്റെ ഹൃദയത്തെ ചെറുകഷണങ്ങളാക്കി നുറുക്കി, ഓരോ കഷണവും ഒരു പൂര്‍ണ്ണ മുഴുഹൃദയമാക്കി, അങ്ങയെ സ്‌നേഹിക്കാത്ത ഹൃദയങ്ങള്‍ക്കുവേണ്ടി അങ്ങേക്കു സമര്‍പ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു! എന്റെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ സന്തോഷത്തോടെ എന്റെ രക്തം ചിന്താനും ഞാന്‍ സന്നദ്ധയാണ്.

ഓ ദൈവമേ! അങ്ങയെ അറിയുന്തോറും അങ്ങ് എനിക്ക് അഗ്രാഹ്യനാണ്. എന്നാല്‍ ഓ, ദൈവമേ, ഈ ‘അഗ്രാഹ്യത’ അങ്ങ് എത്രവലിയവനാണെന്ന് എന്നെ മനസ്സിലാക്കത്തന്നു! ഓ നാഥാ, അങ്ങയെ മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ അവസ്ഥയാണ് എന്റെ ഹൃദയത്തെ നിനക്കായി അങ്ങയില്‍ ഉറപ്പിക്കാന്‍ അങ്ങ് അനുവദിച്ച നിമിഷംമുതല്‍, ഞാന്‍ സമാധാനം കണ്ടെത്തുകയും സംതൃപ്തയാകുകയും ചെയ്തു. ഞാന്‍ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. എന്റെ ആത്മാവ് എന്റെ സ്‌നേഹത്തിന്റെ ലക്ഷ്യമായ അങ്ങില്‍ ലയിച്ച നിമിഷം ഞാന്‍ എന്റെ ലക്ഷ്യം കണ്ടെത്തി. അങ്ങയോട് ഉപമിക്കുമ്പോള്‍ എല്ലാം ശൂന്യമാണ്. ഓ ഈശോയെ! എന്റെ വഴികളില്‍ ഞാന്‍ അനുഭവിച്ച സഹനങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, എളിമപ്പെടുത്തലുകള്‍, തകര്‍ച്ചകള്‍, സംശയങ്ങള്‍ എല്ലാം അങ്ങയോടുള്ള എന്റെ സ്‌നേഹത്തിന്റെ അഗ്നിയെ ഉജ്ജ്വലിപ്പിക്കുന്ന ചുള്ളികളായിരുന്നു.

എന്റെ ആഗ്രഹങ്ങള്‍ ഭ്രാന്തവും അപ്രാപ്യവുമാണ്. എന്റെ സഹനത്തെ അങ്ങില്‍ നിന്നു മറച്ചുപിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പരിശ്രമങ്ങള്‍ക്കും നല്ല പ്രവൃത്തികള്‍ക്കും പ്രതിഫലം ലഭിക്കണമെന്ന് ഞാന്‍ (23) ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഈശോയെ, അങ്ങുമാത്രമാണ് എന്റെ ഏക പ്രതിഫലം; എനിക്ക് അങ്ങയെ മാത്രം മതി. ഓ എന്റെ ഹൃദയത്തിന്റെ നിക്ഷേപമെ! എന്റെ സഹനങ്ങള്‍ അവഗണിച്ചുകൊണ്ട് അയല്‍ക്കാരുടെ സഹനത്തില്‍ ഹൃദയാര്‍ദ്രതയോടെ പങ്കുചേരാന്‍ ഞാനാഗ്രഹിക്കുന്നു. ഈശോയെ, എന്റെ സഹനങ്ങളെപ്പറ്റി അവരോ അങ്ങുപോലുമോ അറിയരുതെന്നാണ് എന്റെ ആഗ്രഹം.

സഹനം ഒരു വലിയ കൃപയാണ്; സഹനത്തിലൂടെ ആത്മാവ് രക്ഷകനെപ്പോലെയാകും; സഹനത്തിലൂടെയാണ് സ്‌നേഹം സ്ഫടികമാക്കപ്പെടുന്നത്; എത്രമാത്രം സഹിക്കുന്നുവോ, അത്രമാത്രം സ്‌നേഹം പവിത്രമാകുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles