എല്ലാവര്‍ക്കും സന്തോഷം ഉളവാക്കാന്‍ തക്കവിധം പെരുമാറുക

55
ഫാ. ആന്‍ഡ്രാഷ് എസ്.ജെ.. വഴി എനിക്കു ലഭിച്ച ആത്മീയ ഉപദേശം
(തുടര്‍ച്ച)

(21) ഒരു കുമ്പസാരക്കാരന്റെ വാക്കുകള്‍: ‘സിസ്റ്റര്‍, ദൈവം നിനക്കു വേണ്ടി വളരെ പ്രത്യേക കൃപകള്‍ ഒരുക്കുകയാണ്. എന്നാല്‍ ദൈവസന്നിധിയില്‍ സ്ഫടികംപോലെ പരിശുദ്ധിയുള്ള ജീവിതം നയിക്കുവാന്‍ പരിശ്രമിക്കുക; മറ്റുള്ളവര്‍ നിന്നെപ്പറ്റി എന്തും വിചാരിക്കട്ടെ. ദൈവം നിനക്കു മതിയായവനാണ്; അവന്‍മാത്രം.’

എന്റെ നൊവിഷ്യേറ്റിന്റെ അന്ത്യത്തില്‍, ഒരു കുമ്പസാരക്കാരന്‍ (ഫാ. തിയഡോര്‍ ആകാം) എന്നോടു പറഞ്ഞു: ‘നന്മ ചെയ്തു ജീവിക്കുക, അങ്ങനെ നിന്റെ ജീവിതത്തിന്റെ താളുകളില്‍ എനിക്ക് ഇപ്രകാരം രേഖപ്പെടുത്താന്‍ സാധിക്കട്ടെ: ‘അവള്‍ നന്മ ചെയ്തു ജീവിച്ചു. ദൈവം നിന്നില്‍ ഇപ്രകാരം പ്രവര്‍ത്തിക്കട്ടെ.’

മറ്റൊരിക്കല്‍ ആ കുമ്പസാരക്കാരന്‍ എന്നോടു പറഞ്ഞു: ‘സുവിശേഷത്തിലെ വിധവയെപ്പോലെ ദൈവസന്നിധിയില്‍ വര്‍ത്തിക്കു; ഭണ്ഡാരത്തില്‍ അവളിട്ട ചില്ലിക്കാശിന് മൂല്യം കുറവായിരുന്നെങ്കിലും മറ്റുള്ളവരുടെ വലിയ സംഭാവനകളെക്കാള്‍ ദൈവസന്നിധിയില്‍ അതിനു വലിയ മൂല്യമുണ്ടായി.’

മറ്റൊരവസരത്തില്‍ ഇതായിരുന്നു എനിക്കു ലഭിച്ച നിര്‍ദ്ദേശം: ‘നിന്നെ സമീപിക്കുന്ന എല്ലാവര്‍ക്കും സന്തോഷം ഉളവാക്കാന്‍ തക്കവിധം പെരുമാറുക. നിന്റെ ചുറ്റും സന്തോഷം വിതയ്ക്കുക. എന്തെന്നാല്‍, ദൈവത്തില്‍നിന്ന് നിനക്കു വളരെ ലഭിച്ചിട്ടുണ്ട്. ഉദാരമായി മറ്റുള്ളവര്‍ക്കും കൊടുക്കുക. ഒരുപക്ഷേ, അവര്‍ നിന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടുക. മാത്രമേ ചെയ്തിട്ടുണ്ടാവുകയുള്ളു. എങ്കിലും ഹൃദയത്തില്‍ സന്തോഷം നിറഞ്ഞവരായി നിന്റെ അടുക്കല്‍നിന്നു പോകട്ടെ. ഞാന്‍ നിന്നോട് ഇപ്പോള്‍ പറയുന്ന വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുക.’

വീണ്ടും മറ്റൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘നിന്റെ വഞ്ചി ആഴത്തിലേക്കു തള്ളിനീക്കാന്‍ ദൈവത്തെ അനുവദിക്കുക; ആന്തരിക ജീവിതത്തിന്റെ അളക്കാനാവാത്ത ആഴത്തിലേക്ക് അതു നയിക്കപ്പെടട്ടെ.’

നൊവിഷ്യേറ്റിന്റെ അവസാനഘട്ടത്തില്‍ മദര്‍ ഡിറക്ട്രസുമായി (മേരി ജോസഫ്) ഉണ്ടായ സംഭാഷണത്തിന്റെ കുറച്ചു ഭാഗം: ‘സിസ്റ്റര്‍, ലാളിത്യവും എളിമയും നിന്റെ ആത്മാവിന്റെ ഭൂഷണമായിരിക്കട്ടെ. എപ്പോഴും വിശ്വസിച്ചുകൊണ്ട്, എല്ലായ്‌പ്പോഴും എളിമയിലും നിഷ്‌ക്കളങ്കതയിലും നിറഞ്ഞുകൊണ്ട്, എല്ലാറ്റിലും സംതൃപ്തയായി, എല്ലാ സാഹചര്യത്തിലും സന്തോഷിച്ചുകൊണ്ട് ഒരു കുഞ്ഞിനെപ്പോലെ ജീവിക്കുക. നിന്റെ എളിമയും നിഷ്‌ക്കളങ്കതയുംമൂലം മറ്റുള്ളവര്‍ ഭയപ്പെടുന്നിടത്ത് നീ ശാന്തതയോടെ കടന്നുചെല്ലും. സിസ്റ്റര്‍! നിന്റെ ജീവിതം മുഴുവന്‍ ഇതോര്‍ക്കുക: പര്‍വ്വതങ്ങില്‍നിന്നു താഴ്‌വരകളിലേക്കു വെള്ളം ഒഴുകുന്നതുപോലെ എളിമയുള്ള ആത്മാവിലേക്കു ദൈവകൃപകള്‍ ഒഴുകിയെത്തുന്നു.’

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles