വൈദികര്‍ ദൈവകരുണയെ കുറിച്ച് പ്രഘോഷിക്കണം എന്ന് യേശു ആഗ്രഹിക്കുന്നു

50
വൈദികര്‍ എന്റെ വലിയ കരുണയെക്കുറിച്ച് പാപികളായ ആത്മാക്കളോടു പ്രഘോഷിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പാപികള്‍ എന്റെ അടുക്കല്‍ വരുന്നതിനു ശങ്കിക്കാതിരിക്കട്ടെ. ഞാന്‍ കരുണയാല്‍ ജ്വലിക്കുകയാണ് – കരുണ ചൊരിയാന്‍ ഞാന്‍ വെമ്പല്‍കൊള്ളുന്നു; ഈ ആത്മാക്കളിലേക്കു കരുണ ചൊരിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈശോ എന്നോട് ഇങ്ങനെ പരാതിപ്പെട്ടു, ആത്മാക്കളുടെ അവിശ്വാസം എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട ആത്മാവിന്റെ അവിശ്വാസം എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു; ഞാനവരെ അനന്തമായി സ്‌നേഹിച്ചിട്ടും അവരെന്നെ വിശ്വസിക്കുന്നില്ല. എന്റെ മരണംപോലും അവരെ തൃപ്തരാക്കുന്നില്ല. ഇവയെല്ലാം (കൃപകള്‍) നിരസിക്കുന്ന ആത്മാവിനു ദുരിതം.

51
(19) കര്‍ത്താവ് എന്നോട് ഇതാവശ്യപ്പെട്ടെന്ന് ഞാന്‍ മദര്‍ സുപ്പീരിയറിനോട് (റോസ്) പറഞ്ഞു. ഇത് നമുക്ക് കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം ഈശോ തരണമെന്ന് മദര്‍ പറഞ്ഞു. ‘അങ്ങ് സത്യമായും എന്റെ ദൈവവും കര്‍ത്താവും ആണെന്നും; ഈ ആവശ്യം അങ്ങില്‍നിന്നു വരുന്നുവെന്നതിനു’ തെളിവായി ഈശോ ഒരു അടയാളം തരണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ ആന്തരിക സ്വരം കേട്ടു, ഈ ഛായാപടത്തിലൂടെ ഞാന്‍ വര്‍ഷിക്കുന്ന കൃപകള്‍ വഴി സുപ്പീരിയറിന് ഞാന്‍ എല്ലാം വ്യക്തമാക്കിക്കൊടുക്കും.

52
ഈ ഉള്‍പ്രേരണകളില്‍നിന്ന് ഞാന്‍ ഓടിയകലാന്‍ ശ്രമിച്ചപ്പോള്‍ വിധിദിവസത്തില്‍ വളരെയേറെ ആത്മാക്കള്‍ക്ക് ഞാന്‍ ഉത്തരം പറയേണ്ടിവരുമെന്നു ദൈവം എന്നോടു പറഞ്ഞു.

ഒരിക്കല്‍ ഈശോ എന്നോടു പറഞ്ഞ കാര്യങ്ങള്‍ മൂലവും, ഈശോ ആവശ്യപ്പെട്ട ഛായാചിത്രംമൂലവും വളരെ ബുദ്ധിമുട്ടുകള്‍ എനിക്കനുഭവപ്പെട്ടപ്പോള്‍, എന്റെ നിത്യവ്രത വാഗ്ദാനത്തിനു മുമ്പ് ഫാ. ആന്‍ഡ്രാഷിനെ സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇങ്ങനെയുള്ള ഉള്‍പ്രേരണകളില്‍ നിന്നും, ഈ ഛായാചിത്രം പെയിന്റു ചെയ്യുന്ന ചുമതലയില്‍നിന്നും എന്നെ ഒഴിവാക്കാന്‍ അപേക്ഷിച്ചു. എന്റെ കുമ്പസാരം കേട്ടശേഷം ഫാ. ആന്‍ഡ്രാഷ് ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ നിന്നെ ഒന്നില്‍നിന്നും ഒഴിവാക്കുകയില്ല. സിസ്റ്റര്‍ ഈ ഉള്‍വിളികളില്‍ നിന്നെല്ലാം പിന്‍തിരിയുന്നതു ശരിയല്ല. എന്നാല്‍ ഇവയെപ്പറ്റി പൂര്‍ണ്ണമായും ഞാന്‍ പറയുന്നു. പൂര്‍ണമായും – നിന്റെ കുമ്പസാരക്കാരനോടു പറയണം; അല്ലെങ്കില്‍ ദൈവത്തില്‍ നിന്നു ലഭിക്കുന്ന കൃപയുണ്ടെങ്കിലും നീ വഴിതെറ്റാന്‍ ഇടയാകും.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles