ഫൗസ്റ്റീന മറ്റൊരു ലോകത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു

28
ഒരിക്കല്‍ ഈശോ എന്നോട് പറഞ്ഞു: മദര്‍ സുപ്പീരിയറിന്റെ (മദര്‍ റാഫേല്‍ ആയിരിക്കാം) അടുക്കല്‍ ചെന്ന് ഏഴു ദിവസത്തേക്ക് രോമക്കുപ്പായമിടാനും, രാത്രിയില്‍ ഒരു പ്രാവശ്യം എഴുന്നേറ്റ് ചാപ്പലില്‍ വരാനും അനുവാദം ചോദിക്കുക. ഞാന്‍ സമ്മതം നല്കി. പക്ഷേ സുപ്പീരിയറിന്റെ അടുക്കല്‍ പോകാന്‍ എനിക്കു ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. വൈകിട്ടായപ്പോള്‍ ഈശോ എന്നോടു ചോദിച്ചു: എത്രനാള്‍ നീ ഇതു മാറ്റിവയക്കും? ഇനി മദര്‍ സുപ്പീരിയറെ കാണുമ്പോള്‍ത്തന്നെ ഇതു പറയാന്‍ ഞാന്‍ തീരുമാനമെടുത്തു.

പിറ്റെദിവസം ഉച്ചയ്ക്കുമുമ്പായി ഊണുമുറിയിലേക്ക് മദര്‍ സുപ്പീരിയര്‍ പോകുന്നതു ഞാന്‍ കണ്ടു. അടുക്കളയും ഊണുമുറിയും സി. അലോസിയുടെ ചെറിയ മുറിയും അടുത്തടുത്തായിരുന്നതിനാല്‍, മദര്‍ സുപ്പീരിയറിനോട് സി. അലോസിയുടെ മുറിയില്‍ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഈശോനാഥന്റെ ആഗ്രഹം മദറിനോടു പറഞ്ഞു. അതിന മദര്‍ ഇപ്രകാരം പറഞ്ഞു: ‘രോമക്കുപ്പായമിടാന്‍ നിനക്കു ഞാന്‍ അനുവാദം തരികയില്ല. തീര്‍ത്തും തരില്ല. ഈശോനാഥന്‍ ഒരു അതിമാനുഷന്റെ ശക്തി നിനക്കു തരുകയാണെങ്കില്‍ പരിത്യാഗങ്ങള്‍ ഞാന്‍ അനുവദിക്കാം.’ മദറിന്റെ സമയം കളഞ്ഞതിനു ക്ഷമചോദിച്ചുകൊണ്ട് ഞാന്‍ ആ മുറിയുടെ പുറത്തു കടന്നു.

ആസമയം തന്നെ ഈശോ അടുക്കളവാതിലിനരികില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ ഈശോയോടു പറഞ്ഞു: ‘ഈത്യാഗ പരിങ്ങള്‍ ചെയ്യാന്‍ യിരുഅങ്ങ് എന്നോടു കല്പിക്കുന്നു. എന്നാല്‍ മദര്‍ അവ ചെയ്യാന്‍ അനുവദിക്കുന്നില്ല.’ ഈശോ പറഞ്ഞു: ‘നീ സുപ്പീരിയറിനോടു സംസാരിക്കുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാനിന്നു, എക്ക് എല്ലാം അറിയാം. ഞാന്‍ നിന്നില്‍നിന്നു പരിത്യാഗമല്ല ആവശ്യപ്പെടുന്നത്, അനുസരണമാണ്. അനുസരണം വഴി നീ വലിയ മഹത്വം എനിക്കു നല്കുന്നു, നിനക്കു യോഗ്യതയും ലഭിക്കുന്നു.

29
മഠാധിപമാരില്‍ ഒരാള്‍ (മദര്‍ ജയിന്‍ ആകാം) ഈശോനാഥനുമായുള്ള എന്റെ അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോള്‍, ഇതെല്ലാം എന്റെ മിഥ്യാധാരണയാണെന്നും, ‘സഹോദരിയെപ്പോലെ’ പാപിയായ ആത്മാക്കളോടല്ല, വിശുദ്ധരോടു മാത്രമേ ഈശോനാഥന്‍ ഇപ്രകാരം സഹവസിക്കുകയുള്ളു എന്നും എ്‌ന്നോടു പറഞ്ഞു. (12) ഇതിനുശേഷം എനിക്ക് ഈശോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെയായി. ഈശോയുമായി എന്റെ രാവിലെയുള്ള സംഭാഷണങ്ങള്‍ ഞാന്‍ പറഞ്ഞു: ‘ഈശോയെ അങ്ങ് ഒരു മിഥ്യായാണോ? ഈശോ എനിക്കു മറുപടി നല്‍കി: എന്റെ സ്‌നേഹം ആരെയും വഞ്ചിക്കുന്നില്ല.

30
ഒരിക്കല്‍ പരിശുദ്ധ ത്രിത്വത്തെപ്പറ്റി, ദൈവത്തിന്റെ സത്തയെപ്പറ്റി ഞാന്‍ ധ്യാനിക്കുകയായിരുന്നു. ദൈവം ആരാണെന്ന് അറിയാനും, ആ അറിവില്‍ ആഴപ്പെടാനും ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. പെട്ടെന്ന് എന്റെ ദേഹി മറ്റൊരു ലോകത്തേക്ക് എടുക്കപ്പെട്ടു. അപ്രാപ്യമായ ഒരു പ്രകാശം ഞാന്‍ കണ്ടു. ആ പ്രകാശത്തില്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രകാശത്തിന്റെ മൂന്ന് സ്രോതസ്സുകള്‍ പ്രത്യക്ഷമായി. ആ പ്രകാശത്തില്‍നിന്ന് സ്വര്‍ഗ്ഗത്തെയും ഭൂമിയെയും വലയം ചെയ്യുന്ന മിന്നലിന്റെ രൂപത്തില്‍ വചനങ്ങള്‍ പുറപ്പെട്ടു. ഒന്നും മനസ്സിലാക്കാന്‍ പറ്റാതിരുന്നതുകൊണ്ട്, ഞാന്‍ ദുഃഖിതയായി.

പെട്ടെന്ന് അപ്രാപ്യമായ പ്രകാശത്തിന്റെ സാഗരത്തില്‍നിന്ന് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട രക്ഷകന്‍ അതിവിവര്‍ണ്ണമായ സൗന്ദര്യത്തോടെ കടന്നുവന്നു. പ്രകാശിക്കുന്ന മുറിപ്പാടുകളോടുകൂടിയ അവിടുത്തേക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ശോഭയായിരുന്നു. ഈ പ്രകാശത്തില്‍ നിന്ന് ഈ സ്വരം ഞാന്‍ ശ്രവിച്ചു. ദൈവം തന്റെ സത്തയില്‍ ആരാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. മാലാഖമാര്‍ക്കോ മനുഷ്യനോ അതു ഗ്രഹിക്കാന്‍ സാധിക്കുകയില്ല. ഈശോ എന്നോടു പറഞ്ഞു: ദൈവത്തിന്റെ വിശേഷണങ്ങളെപ്പറ്റി ധ്യാനിച്ച് അവിടുത്തെ അറിയുക. ഒരു നിമിഷത്തിനു ശേഷം, അവിടുന്ന് കൈകൊണ്ട് കുരിശടയാളം വരച്ചശേഷം അപ്രത്യക്ഷനായി.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles