വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 16

 

ദൈവവും ആത്മാക്കളും

15
ഇപ്രകാരമായിരുന്നു എന്റെ സഭാപ്രവേശം. എങ്കിലും പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലധികം ആ ഭക്തസ്ത്രീയുടെ (അല്‍ഡോണ ലിഷട്‌സ്‌കോവാ) കൂടെ പുറംലോകത്തില്‍ത്തന്നെ എനിക്കു താമസിക്കേണ്ടിവന്നു. എന്നാല്‍ ഞാന്‍ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയില്ല.

ആ കാലഘട്ടത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാന്‍ കടന്നുപോകേണ്ടിവന്നു, എന്നാല്‍ ദൈവം തന്റെ കൃപകള്‍ സമൃദ്ധമായി എന്നില്‍ വര്‍ഷിച്ചു. ദൈവത്തിനുവേണ്ടിയുള്ള തൃഷ്ണയാല്‍ ഞാന്‍ ഗ്രസിക്കപ്പെട്ടു.

ഭക്തയായിരുന്നെങ്കിലും സന്യാസജീവിതത്തിന്റെ മാധുര്യം മനസ്സിലാക്കാന്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെ സ്ത്രീക്കു കഴിഞ്ഞില്ല. അവരുടെ മഹാമനസ്‌കതയില്‍ എന്റെ ഭാവിയെക്കുറിച്ച് അവര്‍ പല പദ്ധതികളും ആസൂത്രണം ചെയ്തു. എങ്കിലും, ഒന്നിനും സംതൃപ്തിപ്പെടുത്താന്‍ പറ്റാത്തവിധം വിശാലമായ ഒരു ഹൃദയമാണ് എന്റേതെന്ന് ഞാന്‍ അറിഞ്ഞു. അതിനാല്‍ എന്റെ ആത്മാവിന്റെ ഉല്‍ക്കടമായ തൃഷ്ണയോടെ ഞാന്‍ ദൈവത്തിലേക്കു തിരിഞ്ഞു.

16
(1925 ജൂണ്‍ 25) അത് വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളിന്റെ എട്ടാമിടമായിരുന്നു. പരമമായ നന്മയും പരമമായ സൗന്ദര്യവും തന്നെയായ ദൈവത്തെക്കുറിച്ചുള്ള ആഴമായ അറിവിന്റെ ആന്തരിക പ്രകാശത്താല്‍ അവിടുന്ന് എന്റെ ആത്മാവിനെ നിറച്ചു. ദൈവം എന്നെ നിത്യമായി സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. എന്നോടുള്ള അവിടുത്തെ സ്‌നേഹം അനന്തമായിരുന്നു.

അന്ന് ഒരു സന്ധ്യാപ്രാര്‍ത്ഥനയുടെ സമയമായിരുന്നു. എന്റെ ഹൃദയത്തില്‍ നിന്ന് നിര്‍ഗ്ഗളിച്ച വളരെ ലളിതമായ വാക്കുകളില്‍ എന്റെ നിത്യകന്യാത്വം ദൈവത്തിന് വാഗ്ദാനം ചെയ്തു. ആ നിമിഷം മുതല്‍ എന്റെ മണവാളനുമായി ഉറ്റബന്ധം സ്ഥാപിച്ചതായി എനിക്കനുഭവപ്പെട്ടു. അപ്പോള്‍ മുതല്‍ ഈശോയുമായി എപ്പോഴും സഹവസിക്കാന്‍ എന്റെ ഹൃദയത്തില്‍ ഒരു ചെറിയസ്ഥലം ക്രമീകരിച്ചു.

17
അവസാനം മഠത്തിന്റെ വാതില്‍ എനിക്കായി തുറക്കപ്പെട്ടു – (1925) ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട്, മാലാഖമാരുടെ രാജ്ഞിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാന്‍ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു പ്രവേശിച്ച പ്രതീതിയാണ് എനിക്ക് അനുഭവപ്പെട്ടത്. നന്ദിപ്രകടനത്തിന്റെ ഒരു പ്രാര്‍ത്ഥന എന്റെ ഹൃദയത്തില്‍നിന്ന് അലയടിച്ചുയര്‍ന്നുകൊണ്ടിരുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles