വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 13

 

ദൈവവും ആത്മാക്കളും

5
ഓ, ഏറ്റം പരിശുദ്ധ ത്രിത്വത്തിന്, ഇപ്പോഴും എല്ലായ്‌പ്പോഴും സ്തുതിയുണ്ടായിരിക്കട്ടെ
അവിടുത്തെ എല്ലാ പ്രവൃത്തികളിലും, എല്ലാ സൃഷ്ടികളിലും അവിടുന്ന് ആരാധിക്കപ്പെടട്ടെ.
ഓ ദൈവമേ, അങ്ങയുടെ കരുണയുടെ ഔന്നത്യം ആദരിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യട്ടെ.

6
ഓ, ദൈവമേ, അങ്ങയുടെ പ്രത്യേക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളില്‍ അങ്ങുമായുള്ള എന്റെ ആത്മാവിന്റെ കൂടിക്കാഴ്ചകളെപ്പറ്റിയാണല്ലോ ഞാന്‍ എഴുതേണ്ടത്. ഓ, എന്റെ എളിയ ആത്മാവിന്റെമേല്‍ അഗ്രാഹ്യമായ കരുണയുള്ള അങ്ങയേക്കുറിച്ച് ഞാന്‍ എഴുതേണ്ടിയിരിക്കുന്നു. എന്റെ ആത്മാവിന്റെ ജീവിതം അങ്ങയുടെ തിരുവിഷ്ടം തന്നെയാണ്. ഈ ഭൂമിയില്‍ അങ്ങയുടെ പ്രതിനിധിയും, എനിക്ക് അങ്ങയുടെ തിരുമനസ്സ് വ്യാഖ്യാനിച്ചുതരുകയും ചെയ്യുന്നവനിലൂടെയാണ് ഈ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈശോയെ, എഴുതുക എന്നത് എനിക്ക് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അങ്ങറിയുന്നു. എന്റെ ആത്മാവില്‍ ഞാന്‍ അനുഭവിക്കുന്നതു വ്യക്തമായി എഴുതിപ്പിടിപ്പിക്കാന്‍ എനിക്കു സാദ്ധ്യമല്ല. ഓ ദൈവമേ, വാക്കുകള്‍ക്കു വിവരിക്കാന്‍ സാദ്ധ്യമല്ലാത്ത പല കാര്യങ്ങളും എങ്ങനെ ഞാന്‍ എഴുതും? എന്നാല്‍ അങ്ങ് എഴുതാന്‍ ആജ്ഞാപിക്കുന്നു. ഓ ദൈവമേ, എനിക്ക് അതുമാത്രം മതി.

വാര്‍സോ, ആഗസ്റ്റ് 1, 1925

 

മഠത്തിലേക്കുള്ള പ്രവേശനം

7.
ഏഴു വയസ്സുമുതല്‍, സന്ന്യാസജീവിതത്തിലേക്കുള്ള ദൈവവിളിയുടെ കൃപ വളരെ വ്യക്തമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യമായി, ഏഴാമത്തെ വയസ്സിലാണ് എന്റെ ആത്മാവില്‍ ദൈവസ്വരം ശ്രവിച്ചത്; അതായത് കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒരു ജീവിതത്തിലേക്കുള്ള ക്ഷണം. എന്നാല്‍, ഞാന്‍ എല്ലായ്‌പ്പോഴും കൃപയുടെ വിളിയോട് അനുസരണയുള്ളവളായിരുന്നില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിത്തരാന്‍ പറ്റിയ ആരെയും ഞാന്‍ കണ്ടുമുട്ടിയതുമില്ല.

8.
എന്റെ പതിനെട്ടാം വയസ്സിന്റെ കാലഘട്ടം, മഠത്തില്‍ ചേരുവാന്‍ എന്റെ മാതാപിതാക്കളോട് ആത്മാര്‍ത്ഥതയോടെ അനുവാദം ചോദിച്ചു. എന്റെ മാതാപിതാക്കള്‍ അതപ്പാടെ നിരസ്സിച്ചു. ഈ തിരസ്‌ക്കരണത്തിനു ശേഷം, ഞാന്‍ കൃപയുടെ വിളിക്ക് ചെവികൊടുക്കാതെ വ്യര്‍ത്ഥമായ ജീവിതചര്യയിലേക്കു തിരിഞ്ഞു. എന്നാല്‍, ഒന്നിലും എന്റെ ആത്മാവിന് സംതൃപ്തി ലഭിച്ചില്ല. നിരന്തരമായ കൃപയുടെ വിളി എന്നില്‍ ദുഃഖം ഉളവാക്കി, അതിനെ വിനോദങ്ങള്‍കൊണ്ട് അമര്‍ച്ച ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. ഉള്ളില്‍ ഞാന്‍ ദൈവത്തെ നിരാകരിച്ചു. മുഴുഹൃദയത്തോടെ ഞാന്‍ സൃഷ്ടികളിലേക്കു തിരിഞ്ഞു. എന്നിട്ടും, ദൈവകൃപ എന്റെ ആത്മാവില്‍ വിജയം വരിച്ചു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles