ഈശോ വി. ഫൗസ്റ്റീനയെ കൊണ്ട് എഴുതിച്ചത് എന്ത്?

ഒരിക്കല്‍ ഞാന്‍ ഗ്രീന്‍ഹൗസില്‍ ഇരിക്കുമ്പോള്‍ ഈശോ പ്രകാശിക്കുന്ന വസ്ത്രം ധരിച്ച് നില്‍ക്കുന്നത് കണ്ടു. ഈശോ പറഞ്ഞു :’ഞാന്‍ നിന്നോട് പറയുന്നത് എഴുതുക. നിന്റെ ആത്മാവില്‍ വിശ്രമിക്കുന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. ഞാന്‍ കൂദാശയില്‍ ഈ കോണ്‍വെന്റ് ചാപ്പലില്‍ ആയിരിക്കുവാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നു. ഇവിടെയുള്ളവരോടുള്ള സ്‌നേഹത്താല്‍ എന്റെ പിതാവിന്റെ നീതിയുടെ ശിക്ഷകള്‍ ഞാന്‍ ഈ ദേശത്തു നിന്നും എടുത്തു മാറ്റുന്നു.
പ്രിയമകളെ, നിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞാന്‍ സന്നദ്ധനാണ്. നിനക്ക് ഈ ഭൂമിയില്‍ ഞാന്‍ നല്‍കിയിരിക്കുന്ന ജോലി ലോകം മുഴുവനും വേണ്ടി ദൈവകരുണയ്ക്കായി യാചിക്കുക എന്നതാണ്. എന്റെ കരുണയിലേക്ക് തിരിയും വരെ ഒരാത്മാവും നീതീകരിക്കപ്പെടുകയില്ല. അതിനുവേണ്ടിയാണ് ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി നീക്കി വയ്ക്കണം എന്ന് ഞാന്‍ പറയുന്നത്. ആ ദിവസം വൈദികര്‍ എന്റെ അനന്തമായ കരുണയെ പറ്റി പ്രഘോഷിക്കണം.
ഇത് എല്ലാവരെയും അറിയിക്കാന്‍ നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു. ഈ മഠത്തില്‍
മാത്രമല്ല, എല്ലാ പള്ളികളിലും ദൈവകരുണയുടെ ചിത്രം സ്ഥാപിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രം വണങ്ങപ്പെടുന്നതിലൂടെ ഞാന്‍ ആത്മാക്കള്‍ക്ക് ഒത്തിരി കൃപകള്‍ നല്‍കും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.