സീ​​​റോ മലബാർ പ്രേഷിത വാരാചരണം 2020ന്‌ തുടക്കം

കാക്കനാട്: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്രേ​​​ഷി​​​ത​ വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉദ്ഘാ​​​ട​​​നം സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു. ക്രിസ്തുവെന്ന സന്ദേശത്തെ അറിയുക-അറിയിക്കുക-സാക്ഷികളായിത്തീരുക എന്നിവ ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന കടമയാണെന്നുള്ള സത്യം അടുത്തറിയാൻ പ്രേഷിതവരാചരണം കാരണമായിത്തീരണം എന്ന് അദ്ദേഹം പറഞ്ഞു. പ്രേഷിതമേഖലകൾ സന്ദർശിക്കാനും പ്രേഷിതപ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിവിധ അൽമായ കൂട്ടായ്മകൾ മുന്നോട്ടുവരുന്നതിനെ അദ്ദേഹം ശ്ലാഘിച്ചു. 18 ഓളം മെത്ര്യന്മാരും നിരവധി വൈദികരും, സന്യസ്തരും അല്മയരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിറോ മലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ കുറിച്ച് വിശ്വാസികൾ കൂടുതൽ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരങ്ങൾ തുറക്കുന്നതിനായി ആചരിക്കുന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ പ്രേ​​​ഷി​​​ത​ വാ​​​രം എ​​​ല്ലാ​ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി 6 മു​​​ത​​​ൽ 12 വ​​​രെ​​​യാ​​​ണ് നടത്തപ്പെടുന്നത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ എ​​​സ്‌​​വൈ​​​എം​​​എം ഡ​​​യ​​​റ​​​ക്ട​​​റും ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത മെ​​​ത്രാ​​​നു​​​മാ​​​യ മാ​​​ർ റാ​​​ഫേ​​​ൽ തട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എ​​​സ്‌​​വൈ​​​എം​​​എം ഡയറക്ടർ ഫാ. സിജു അഴകത്ത് എം.എസ്.റ്റി പ്രസം​ഗിച്ചു. ഫാ. ജോസഫ് തോലാനിക്കൽ, , സി. നമ്രത എം.എസ്.ജെ. , സി. മരിയ റാണി എം.എസ്.ജെ., സി. റോസ്മിന്‍ എം.എസ്.ജെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles