സീറോ മലബാര്‍ വൈദികരുടെ രജതജൂബിലി ആഘോഷിച്ചു

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. സഭയുടെ ക്ലർജി കമ്മീഷന്‍റെ നേതൃത്വത്തിലാണു വൈദികരെ അനുമോദിക്കാൻ സമ്മേളനം വിളിച്ചുകൂട്ടിയത്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന ജൂബിലി സമ്മേളനത്തില്‍ ജൂബിലേറിയന്മാര്‍ തങ്ങളുടെ പരോഹിത്യ ജീവിത അനുഭവങ്ങള്‍ പങ്കുവച്ചു. സഭ പ്രേഷിതയാണെന്നും പ്രേഷിതത്വം ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത അടിസ്ഥാന ഘടകമാണെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത ജൂബിലേറിയൻസിന് കർദിനാൾ മെമന്റോ നൽകി അനുമോദിച്ചു.

സമ്മേളനത്തെ തുടര്‍ന്ന് മെത്രാന്മാരും ജൂബിലറിയൻസും ചേർന്ന് ഫോട്ടോയെടുത്തു. തുടര്‍ന്ന് അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ക്ലെര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു സന്ദേശം നൽകി. ജൂബിലേറിയൻസാരായ വൈദികർ സഹകാര്‍മികരായിരുന്നു. ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങല്‍, മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, സി. ജോയ്ന എം.എസ്.ജെ., തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈദികപട്ടം സ്വീകരിക്കുന്നതിനൊരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം ക്ലെര്‍ജി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബർ 3 ന് നടത്തുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles