മക്കളുടെ എണ്ണവും, സർക്കാർ ജോലിയും തിരുമാനം പിൻവലിക്കണം: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്.

കൊച്ചി: അസമിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയിൽ നിരോധനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്.

2021 ജനുവരി 1 മുതൽ പുതിയ നിയമം കൊണ്ടുവരുവാനുള്ള മന്ത്രിസഭാ തീരുമാനം കുടുംബങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കുടുംബങ്ങളുടെ ആസൂത്രണം എന്നത് കുട്ടികളുടെ എണ്ണം കുറയ്ക്കൽ മാത്രമായി മാറരുത്. കുടുംബങ്ങളുടെ  ക്ഷേമവും എെശ്യര്യവും  ഉറപ്പാക്കുന്ന പദ്ധതികൾക്ക് രൂപം നല്കുവാൻ സർക്കാരിന് കഴിയണം. തൊഴിലും  വരുമാനവും ഉറപ്പുവരുത്തുവാൻ സർക്കാരും സമൂഹവും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് വേണ്ടതെന്ന്  പ്രൊ ലൈഫ്  അപ്പോസ്റ്റലേറ്റ് സെക്രട്ടറി സാബു ജോസ് പ്രസ്താവിച്ചു.

കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരുമാനമെടുക്കുവാൻ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജിബേശ്വർ  സോനാവാളിന്റെയും  ദിനേശ്വരി സോനാവാളിന്റെയും മക്കളിൽ എട്ടാമനാണ് എന്ന വസ്തുത മറക്കരുത്. വിവാഹം കഴിക്കുവാനും, ഉത്തരവാദിത്തമുള്ള ദമ്പതികൾ എന്ന നിലയിൽ മക്കളെ സ്വീകരിക്കുവാനുമുള്ള അവകാശവും സ്വാതന്ത്രവും എല്ലാ പൗരന്മാർക്കുമുണ്ട്. ഇത് നിയന്ത്രിക്കുവാനും നിരോധിക്കുവാനുമുള്ള നീക്കങ്ങൾ കുടുംബജീവിതത്തോടുള്ള നിഷേധവും മനുഷ്യമഹത്വത്തോടുള്ള  അനാദരവുമാണ്.

സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിലുള്ള തീരുമാനം എടുക്കുവാൻ ഭരണഘടനാപരമായ അവകാശമുണ്ടോയെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉന്നത നിതിപീഠങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയാ കമ്മീഷൻ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles