പരിശുദ്ധ അമ്മയുടെ ഉറക്കത്തിന്റെ തിരുനാള്‍

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍

 

പഴയ നിയമവും പുതിയ നിയമവും മരണത്തെ ഉറക്കമായി കണ്ടിരുന്ന ചിന്താരീതിയാണ് പുലര്‍ത്തിയിരു ന്നത്. അമ്മയുടെ ഈ ലോകത്തില്‍ നിന്നുള്ള വേര്‍പാടിനെ ആദിമ ക്രൈസ്തവര്‍ മറിയത്തിന്റെ നിദ്രയായി (sleep of mary / dormition of mary) കണ്ടിരുന്നു. ലത്തീന്‍ ഭാഷയില്‍ റീാശൃല എന്ന വാക്കിന് ഉറങ്ങുക എന്നാണ് അര്‍ഥം വരുന്നത്. മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനു മുന്‍പ് മരിച്ചു എന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് ഈ ചിന്ത. ദമാസ്‌കസില്‍ ജീവിച്ചിരുന്ന വിശുദ്ധ ജോണിന്റെ സാക്ഷ്യപ്പെടുത്തല്‍ പ്രകാരം പരിശുദ്ധ അമ്മയുടെ ശരീരം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് വിശ്വസിച്ചു പോരുന്നു. ആദിമ ക്രൈസ്തവരുടെ ഇടയില്‍ പല തരത്തിലുള്ള വാദങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എങ്കിലും അപ്പസ്‌തോലന്മാരുടെ സാന്നിധ്യത്തില്‍ മറിയം മരിച്ചു എന്നാണ് ഇവയെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം. അതുകൊണ്ട് തന്നെ പൗരസ്ത്യ സഭ മറിയ ത്തിന്റെ ഉറക്കത്തിന്റെ തിരുനാള്‍ ആഗസ്റ്റ് പതിനഞ്ചിന് ആഘോഷിക്കുമ്പോള്‍ പാശ്ചാത്യ സഭ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.

അമ്മ ആദ്യം മരിച്ചോ എന്നോ എങ്ങനെയാണു സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത് എന്നോ ഒന്നും സഭ ഒദ്യോഗികമായി പഠിപ്പിക്കുന്നില്ല പക്ഷെ’ നിത്യ കന്യക യായ മറിയം അവളുടെ ഇഹലോക വാസത്തിന്റെ അവ സാനം ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേ ക്കു എടുക്കപ്പെട്ടു എന്ന് സഭ പഠിപ്പിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles