‘മാതാവ് പാടിപ്പിച്ച പാട്ടുകള്‍’ ഗായിക ജെന്‍സി പറയുന്നു

‘ഞാന്‍ ചെറുപ്പം മുതലേ മരിയ ഭക്തയാണ്’ പറയുന്നത് വേറെ ആരുമല്ല..മലയാള സംഗീത ലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന ഒരു അതുല്യ പ്രതിഭ ശ്രീമതി ജെന്‍സി ആന്റണി. ചെറുപ്പം മുതലേ തന്നെ സഹോദരന്മാരുടെ ഒപ്പം പാട്ടുകള്‍ പാടാന്‍ തനിക്കേറെ തലപ്ര്യമായിരുന്നു ന്നു ജെന്‍സി പറയുന്നു.

ഉറക്കമോഴിച്ചിലുകള്‍ ആഘോഷിച്ചിരുന്ന അതിലൊക്കെ പങ്കെടുത്തിരുന്ന ഒരു ബാല്യമായിരുന്നു തന്റെതെന്നും അന്നൊക്കെ ചേട്ടനും ഒത്തു രാത്രി ഉറങ്ങാതെ ഭക്തി ഗാനങ്ങള്‍ വെളുക്കുവോളം ഇരുന്നു പാടിയിരുന്നതൊക്കെ മരിയ ഭക്തി വളര്‍ത്താന്‍ ഉപകരിച്ചിട്ടുണ്ട് എന്നും ജെന്‍സി പറയുന്നു. വീട്ടിലെ മാതാവിന്റെ രൂപം വേളാങ്കണ്ണി മാതാവിന്റെതായിരുന്നു.

‘നടയില്‍ അമ്മയുടെ രൂപത്തിന് കീഴില്‍ ഒരു പെട്ടി വച്ചിരുന്നു. അതില്‍ ഞങ്ങള്‍ നേര്‍ച്ച ഇടുമായിരുന്നു, ഞാന്‍ റെകോര്‍ഡിങ്ങിന് വേണ്ടി പോകുമ്പോ ഒക്കെ അവിടെ ചെന്ന് പ്രാര്‍ഥിച്ചിട്ടേ പോകുമായിരുന്നുള്ളൂ. പെട്ടി നിറയുമ്പോള്‍ എല്ലാവര്‍ഷവും വീട്ടില്‍ നിന്നും ഞങ്ങള്‍ എല്ലാവരും കൂടി വേളാങ്കണ്ണിയിലേക്ക് യാത്ര പോകുമായിരുന്നു. ഞാന്‍ ഭക്തി ഗാന കസെറ്റുകള്‍ക്ക് വേണ്ടി പാടി തുടങ്ങിയത് ചെറിയ പ്രായത്തില്‍ തന്നെ ആയിരുന്നു..ദാസേട്ടന്റെ തരംഗിണിയില്‍ വച്ച് ധാരാളം ഭക്തി ഗാനങ്ങള്‍ പാടാന്‍ സാധിച്ചിട്ടുണ്ട്. പനക്കലച്ചന്റെ വരികള്‍ക്ക് വേണ്ടിയും ഭക്തി ഗാനങ്ങള്‍ പാടാന്‍ സാധിച്ചിരുന്നു.’ സി എ സി യിളും ഗാനങ്ങള്‍ ആലപിച്ച് തുടക്കം കുറിച്ച ജെന്‍സി പറയുന്നു.

‘എപ്പോഴും റെക്കോര്‍ഡിങ്ങും പ്രോഗ്രാംസുമൊക്കെ ഉണ്ടായിരുന്ന സമയത്ത് നിരന്തരം തൊണ്ടയ്ക്കു ബുദ്ധിമുട്ടുകള്‍ വരാന്‍ തുടങ്ങിയത് ആ സമയത്താണ്. ഹൈ പിച്ചില്‍ പാടേണ്ട ഭാഗത്തൊന്നും സ്ട്രെസ് എടുക്കാന്‍ പറ്റാതെ വന്ന അവസരങ്ങളില്‍ മാതാവിനെ വിളിച്ചാണ് പാടാന്‍ പോകാറുള്ളത്. പല തവണകള്‍ അമ്മ എന്നെ കൊണ്ട് പാടിപ്പിക്കുകയായിരുന്നു….

പാട്ട് പാടിയ ശേഷം കരഞ്ഞു പോയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്…തൊണ്ടയ്ക്കു അത്രയും സ്ട്രെസ് ഉണ്ടായിരുന്ന ഞാന്‍ എങ്ങനെ ഇത് പാടി എന്നോര്‍ത്തിട്ട്. അമ്മയുടെ കാരുണ്യം അത്രെയേറെ അനുഭവിക്കാന്‍ കഴിഞ്ഞ ഒരു മരിയ ഭക്തയാണ് ഞാന്‍.

മാതാവിന്റെ കര്‍മല സുമമേ എന്ന ഗാനം ജെന്‍സി പാടിയ ഏറെ പ്രശസ്തമായ മരിയന്‍ ഗാനമാണ്.

ജെന്‍സി ആന്റണി പാടിയിട്ടുള്ള ഭക്തിഗാനങ്ങള്‍
1. കര്‍മല സുമമെ നിര്‍മല സുമമെ …..
2. കര്‍മല നാഥേ വാഴ്ക…..
3. ഇത്ര നാള്‍ നഷ്ടമായ സത്യമാണ് ദൈവം…..

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles