ഇന്നലെയുടെ ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍താരം ഇന്ന് മിണ്ടാമഠത്തില്‍!

~ അഭിലാഷ് ഫ്രേസര്‍ ~

 

ഷെല്ലി പെന്നിഫാദര്‍ എന്ന മുന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ കഥ സംപ്രേക്ഷണം ചെയ്തത് പ്രശസ്ത സ്‌പോര്‍ട്‌സ് ചാനലായി ഇഎസ്പിഎന്നാണ്. വിശ്വാസത്തിന്റെ ആവേശവും ത്യാകത്തിന്റെ ആഴവും നമ്മുടെ തലമുറയ്ക്ക് പകര്‍ന്നു തരുന്നതാണ് അവരുടെ അനുഭവകഥ.

വില്ലനോവ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ബാസ്‌കറ്റ് ബോള്‍ കളിച്ചിരുന്നു ഷെല്ലി. ഹൈസ്‌കൂളില്‍ മികച്ച അഞ്ച് കളിക്കാരുടെ കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷെല്ലി തെരഞ്ഞെടുത്തത് വില്ലനോവയാണ്.

വില്ലനോവയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരത്തിന്റെ റെക്കോര്‍ഡ് ഇന്ന് ഷെല്ലിയുടെ പേരിലാണ്. വില്ലനോവയ്ക്കു വേണ്ടി കളിച്ചിട്ടുള്ള സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പട്ടികയെടുത്താലും മുന്നില്‍ ഷെല്ലി തന്നെ.

കോളജിന് ശേഷം ഷെല്ലി ജപ്പാനില്‍ പോയി പ്രഫണലായി കളിച്ചു. ജപ്പാനില്‍ വച്ച് ഷെല്ലി ഒരു വ്രതം എടുത്തു.  തന്റെ ടീമിനെ അവസാന സ്ഥാനത്തു നിന്നും ഉയര്‍ത്തി പ്ലേ ഓഫിലേക്ക് കരേറ്റാനായാല്‍ തന്റെ സമയവും പോസ്റ്റ് സീസണ്‍ ബോണസും പെന്‍സില്‍വേനിയയിലെ മദര്‍ തെരേസ കോണ്‍വെന്റിനായി വിനയോഗിക്കും എന്നായിരുന്നു അത്.

നാല് വര്‍ഷങ്ങള്‍ക്കു ശേഷം, 1991 ല്‍ രണ്ടു ലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കാനും ലോകത്തിലെ ഏറ്റവും സമ്പന്നായ ബാസ്‌കറ്റ് ബോള്‍ കളിക്കാരികളില്‍ ഒരാള്‍ ആകാനുമുളള സാധ്യത ഉണ്ടായിരുന്നപ്പോള്‍, അവള്‍ ലൗകിത ജീവിതം ഉപേക്ഷിച്ചു. അന്ന് 25 വയസ്സായിരുന്നു, ഷെല്ലിക്ക്.

ഇന്ന് അലക്‌സാണ്ട്രിയയിലുള്ള പൂവര്‍ ക്ലയേഴ്‌സ് മോണാസ്ട്രിയില്‍ ഷെല്ലി അന്തേവാസിയാണ്. 25 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അവള്‍ക്ക് സ്വന്തം കുടുംബത്തെ സന്ദര്‍ശിക്കാന്‍ ്അനുവാദമുള്ളൂ.

മിണ്ടാമഠത്തില്‍ ചേരാന്‍ തീരുമാനം എടുത്ത ശേഷം രാത്രി ഷെല്ലിയുടെ സഹോദരി തെരേസ് ഒരു രാത്രി മുഴുവന്‍ കരഞ്ഞു. ഇനി അധിക ദിവസം തന്റെ സഹോദരിയെ കാണാന്‍ സാധിക്കില്ലല്ലോ!

സഹോദരിയെ മഠത്തിലാക്കി മടങ്ങി വന്നപ്പോള്‍ അവരുടെ അമ്മ ഇരുന്ന് കരയുന്നു! തെരേസ് ഓര്‍ക്കുന്നു. വലിയ ത്യാഗം സഹിച്ചാണ് ആ അമ്മ ഓമന പുത്രിയെ ദൈവത്തിനായി സമര്‍പ്പിച്ചത്.

1994 ല്‍ ഷെല്ലി സിസ്റ്റര്‍ റോസ് മേരി ഓഫ് ദ ക്വീന്‍ ഓഫ് എയ്ഞ്ചല്‍സ് എന്ന പേര് സ്വീകരിച്ചു. അവള്‍ സ്വന്തം കുടുംബത്തോട് അവസാനമായി ഒന്നിച്ചത് 2019 ജൂണ്‍ 9 നാണ്.. ഈ ഇരുപത്തഞ്ചു വര്‍ഷവും ഷെല്ലുയുടെ അമ്മ മേരി ജെയിന്‍ മകളെ ഓര്‍മിച്ചു കൊണ്ട് എന്നും വീട്ടില്‍ ഒരു മെഴുകുതിരി കത്തിച്ച വയ്ക്കുമായിരുന്നു… അവര്‍ണനീയ സ്‌നേഹം പോലെ ആര്‍ദ്രമായുരുകുന്ന ഒരു മെഴുകുതിരി!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles