സൈറീന്‍കാരനായ ശിമയോനെ കുറിച്ച് കാതറിന്‍ എമിറിച്ച് കണ്ട ദര്‍ശനം എന്തായിരുന്നു?

(വിശുദ്ധ ആൻ കാതറിൻ എമിറിച്ചിന്റെ ദർശനങ്ങളിൽ നിന്നുള്ള ഭാഗം)
കുരിശിന്റെ ഭാരം സഹിച്ചു മുന്നോട്ടുള്ള യാത്രയിൽ യേശു വലിയൊരു കല്ലിൽ തട്ടി വീണ്ടും നിലംപതിച്ചു.നല്ലവർ എന്നു തോന്നിക്കുന്ന ചിലർ കഠിന വേദന സഹിച്ചു കൊണ്ടുള്ള യേശുവിന്റെ വീഴ്ച കണ്ട് സഹതാപത്തോടെ പറയുന്നത് കേട്ടു :”ആ മനുഷ്യനെ നോക്കൂ. പാവം! അവൻ മരിക്കാറായിരിക്കുന്നു.”
യേശുവിന് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ഫരിസേയർ പട്ടാളക്കാരോട് പറഞ്ഞു:”കുരിശു ചുമക്കുവാൻ ആരെയെങ്കിലും നിങ്ങൾ കണ്ടെത്തണം. അല്ലാത്ത പക്ഷം അവൻ ജീവനോടെ സ്ഥലത്ത് എത്തുകയില്ല.”
തലേ രാത്രി ഒമ്പതുമണിക്ക് ബന്ധനത്തിൽ ആക്കപ്പെട്ട യേശു നീണ്ട വിചാരണയ്ക്കൊടുവിൽ ചമ്മട്ടിയടിയും മറ്റു മർദ്ദനങ്ങളും മൂലം ശരീരമാസകലം വ്രണിതനായി നീർ കെട്ടി കരിവാളിച്ച മുറിവുകളിൽ ചെന്നീരും രക്തവും ഒലിച്ച് പൊടിപടലങ്ങളാൽ മലിനനായി ദയനീയ സ്ഥിതിയിൽ അവിടെ തന്നെ കിടന്നു.
തൽസമയം വിജാതീയനായ സൈറീൻകാരൻ ശിമയോൻ അവന്റെ 3 ആൺകുട്ടികളോടൊപ്പം ആ വഴി വരുന്നതിനിടയായി. അയാൾ ഒരു വിജാതിയൻ ആണെന്ന് വസ്ത്രധാരണരീതി കണ്ട് പട്ടാളക്കാർ മനസ്സിലാക്കി. കുരിശു വഹിക്കുന്നതിന് യേശുവിനെ സഹായിക്കാൻ അവർ അയാളോട് ആജ്ഞാപിച്ചു. ആദ്യം വിസമ്മതിച്ചു. എന്നാൽ അനുസരിക്കുന്നതിന് അയാൾ നിർബന്ധിതനായി.

കുട്ടികൾ പേടിച്ചു കരഞ്ഞു. അവരുടെ സംരക്ഷണച്ചുമതല ചില സ്ത്രീകൾ ഏറ്റെടുത്തു. യേശുവിനെ ശിമയോൻ നോക്കിക്കണ്ടു. യേശുവിന്റെ ദയനീയ അവസ്ഥയും നോട്ടവും അവനെ സ്പർശിച്ചു. അവൻ സസന്തോഷം യേശുവിനെ സഹായിച്ചു.ശിമെയോന്റെ തോളിൽ കുരിശിന്റെ ഒരു ദണ്ഡ് അവർ വച്ചു കൊടുത്തു. യേശുവിന് ആശ്വാസം നൽകി അവന്റെ പിന്നാലെ അയാൾ നടന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles