മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്താറാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്താറാം ദിവസം ~

പ്രിയ മക്കളെ, എന്റെ മേലങ്കിക്കുള്ളിലേക്കു നിങ്ങളെ ക്ഷണിക്കുന്നത് സന്തോഷത്തിന്റെ സദ്‌വാര്‍ത്ത അറിയിക്കാനാണ്. യുഗങ്ങളായി കാത്തിരുന്ന വിളിയാണ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നത്, എന്റെ സുനിശ്ചിത വിജയമാകുവാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. ഞാന്‍ ചൊരിയുന്ന കൃപകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുവാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ പ്രതിഷ്ഠയിലൂടെ വിമലഹൃദയ ഭക്തി വര്‍ദ്ധിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സ്വന്തമാക്കിയ ഈ സമ്മാനം മറ്റ് ആത്മാക്കളിലും നിങ്ങള്‍ പ്രകാശിപ്പിക്കണം. സ്വര്‍ഗ്ഗീയമായ ഒരു ഐക്യം, അമ്മയും ശിശുവുമായുള്ള ഒരു ഐക്യം സ്ഥാപിക്കുവാന്‍ നിങ്ങള്‍ ഒരുമിച്ചു കൂടി മറ്റുള്ളവരെ കൂട്ടിച്ചേര്‍ക്കണം. എന്റെ തിരുനാള്‍ ദിവസങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയവുമായി വരണം. ജാതിമതഭേതമന്യേ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒരുമിച്ചു വരിക. മുമ്പത്തേക്കാളധികമായി എന്റെ സുനിശ്ചിത വിജയത്തിനുവേണ്ടിയുള്ള അപേക്ഷകള്‍ ഉയരട്ടെ. ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. എന്റെ വിമലഹൃദയത്തിലേക്കു നിങ്ങളെ സ്വീകരിക്കാന്‍ ഞാന്‍ വരുന്നു. എന്റെ തീക്ഷ്ണമായ ആഗ്രഹം സാധിച്ചു തരണമെ മക്കളെ.

നേര്‍വഴി നയിക്കല്‍: പരിശുദ്ധ മറിയം തനിക്കുവേണ്ടി ഒന്നും മാറ്റിവച്ചില്ല. കാരണം മറിയം ദൈവത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവളായിരുന്നു. ഒരാത്മാവ് മറിയവുമായി ഐക്യപ്പെട്ടിരിക്കുന്നതുപോലെ മറിയം ദൈവവുമായി ഐക്യപ്പെട്ടിരിക്കുകയും തന്നെത്തന്നെ മുഴുവനായി ദൈവത്തിനു കൊടുക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ പ്രതിഫലനമാണ് മറിയം. പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിലൂടെ പുത്രനിലേക്കും പുത്രനിലൂടെ പിതാവിലേക്കും അവസാനം നിത്യജീവന്‍ അതിന്റെ പൂര്‍ണ്ണതിയിലും നാം അനുഭവിക്കുന്നു. പരിശുദ്ധ മറിയം യേശുവിനു രൂപം കൊടുത്തതുപോലെ ഓരോ ആത്മാവിനും ജീവന്‍ കൊടുക്കുന്നു. ഹൃദയത്തിലെ വികാരവിചാരങ്ങളുടെ വിശുദ്ധിക്കായി പരിശുദ്ധ മറിയം മാദ്ധ്യസ്ഥം വഹിക്കുകയും അമ്മയുടെ പരിശ്രമം ഫലം ചൂടുകയും ചെയ്യുന്നു. ഹൃദയം അമ്മയുടെ എളിമയില്‍ ആഴപ്പെടുകയും വിശ്വാസത്താല്‍ മനസ്സ് പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അമ്മയുടെ നിരന്തരമായ മാതൃ സ്‌നേഹത്തിന്റഎ ആലിംഗനത്താല്‍ ആത്മാവ് മഹത്തരമാക്കപ്പെടുകയും അമ്മയുടെ പരിശുദ്ധിയില്‍ കഴുകി സ്‌നേഹത്താല്‍ കത്തിജ്വലിക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് വിമലഹൃദയപ്രതിഷ്ഠയുടെ ഫലങ്ങള്‍.

മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധ മറിയം നമ്മുടെ ഹൃദയങ്ങളില്‍ വസിച്ച് നമ്മുടെ ആത്മാവിലേക്കു ചൊരിഞ്ഞ കൃപകളെയും ദാനങ്ങളെയും കുറിച്ച് ഹൃദയം നിറഞ്ഞ നന്ദിയോടെ അവിടുത്തെ പക്കലേക്കു പോകണം. മനുഷ്യബുദ്ധിക്ക് അളക്കാന്‍ പറ്റാത്ത അത്രയ്ക്ക് സ്‌നേഹം വിമലഹൃദയ പ്രതിഷ്ഠയുടെ യോഗ്യതകളാല്‍ മറിയം നമുക്കു നല്‍കുന്നു. ഓരോ ആത്മാവിനെയും വ്യക്തിപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അതിനെ പോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. നമ്മുടെ ശത്രുക്കൡ നിന്നും പരിശുദ്ധ മറിയം നമ്മെ സംരക്ഷിക്കുന്നു. അവസാനമായി, അവിടുത്തെ പരിപാലനയില്‍ ഏല്‍പ്പിക്കപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പക്കല്‍ മാദ്ധ്യസ്ഥം വഹിക്കുന്നു. പരിശുദ്ധ മറിയം അവയെ സൂക്ഷിക്കുകയും പരിപാലിക്കുകയും ശ്രദ്ധിക്കുക്കയും നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിച്ച കൃപകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യും. പ്രതിഷ്ഠയിലൂടെ ഉണ്ടാകുന്ന നമ്മുടെ കൂട്ടുകെട്ടില്‍ പരിശുദ്ധ മറിയം നമ്മുടെ ഹൃദയത്തിന്റെ മദ്ധ്യത്തില്‍ വസിക്കുന്നു.

ധ്യാനചിന്ത: ഓ, മറിയത്തിന്റെ വിമലഹൃദയമെ, എന്റെ മാനസാന്തരപ്പെടാന്‍ ആഗ്രഹിക്കാത്ത മേഖലകളെ ഞാന്‍ സമര്‍പ്പിക്കുന്നു. പരിശുദ്ധ സ്‌നേഹം എന്നില്‍ വര്‍ദ്ധിപ്പിക്കണെ. അങ്ങയുടെ പരിശുദ്ധ മാലാഖമാരെ അയച്ച് ഈ സ്‌നേഹത്തിന്റെ ജ്വാലയെ ഉജ്ജ്വലിപ്പിക്കണമെ. അത് എന്റെ ഹൃദയത്തെ പൊതിഞ്ഞ് വിമലഹൃദയ പ്രതിഷ്ഠ കൂടുതല്‍ ഫലപ്രദമാകട്ടെ. പ്രിയ അമ്മെ, അങ്ങയുടെ ദിവ്യസുതന്റെ സാന്നിദ്ധ്യത്തില്‍ എപ്പോഴും ആയിരിക്കുവാന്‍ എന്നെ സഹായിക്കണമെ. എന്റെ ആത്മാവിനെ പരിശുദ്ധാത്മാവുമായി യോജിപ്പിച്ച് സുവിശേഷവല്‍ക്കരണത്തിന്റെ കൃപകള്‍ ലഭിക്കുവാന്‍ എന്നെ സഹായിക്കണമെ.

‘ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ’ ലൂക്ക 1:28

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles