ഇന്നത്തെ വിശുദ്ധ: കാഷ്യയിലെ വി. റീത്ത

May 22 – കാഷ്യയിലെ വി. റീത്ത

ഇറ്റലിയിലെ റാക്കോപൊറേനയില്‍ ജനിച്ച റീത്ത ഒരു കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ചെങ്കിലും യൗവനത്തില്‍ ക്രൂരനായൊരു മനുഷ്യനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായി. അവര്‍ക്ക് രണ്ടു മക്കളുണ്ടായി. ഒരു കശപിശയില്‍ ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ട ശേഷം റീത്ത കാഷ്യയില്‍ അഗസ്റ്റീനിയന്‍ സന്ന്യാസിനീസഭയില്‍ അംഗമായി ചേര്‍ന്നു. മാതൃകാപരമായ താപസജീവിതവും പ്രാര്‍ത്ഥനയും ഉപവിപ്രവര്‍ത്തനങ്ങളും കൊണ്ട് റീത്ത ശ്രദ്ധേയയായി. അവള്‍ക്ക് നെറ്റിയില്‍ മുറിവുകള്‍ ലഭിച്ചപ്പോള്‍ ജനങ്ങള്‍ അത് ക്രിസ്തുവിന്റെ മുള്‍മുടിയിലെ മുറിവാണെന്ന് വ്യാഖ്യാനിച്ചു. ക്രിസ്തുവിന്റെ പീഡകളെ കുറിച്ച് ധ്യാനിക്കുക റീത്തയുടെ ചര്യയായിരുന്നു. വി. യൂദാ തദേവൂസിനൊപ്പം അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയായി വി. റീത്ത വാഴ്ത്തപ്പെടുന്നു.

കാഷ്യയിലെ വി. റീത്ത, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles