ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ക്രിസോലോഗസ്

സുവര്‍ണവചസ്സുകളുടെ പീറ്റര്‍ എന്നാണ് ഈ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. അ്ഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. യുവാവായിരിക്കുമ്പോള്‍ തന്നെ റാവെന്നയിലെ ബിഷപ്പായി ഉയര്‍ന്ന പീറ്റര്‍ ക്രിസോലോഗസ് രൂപതയില്‍ നടമാടിയിരുന്ന ദുഷ്പ്രവണതകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടി. അദ്ദേഹത്തിന്റെ പ്രധാന ആയുധം ഹ്രസ്വമായ പ്രഭാഷണങ്ങളായിരുന്നു. ധാര്‍മികതയും സുദൃഢമായ തത്വങ്ങളും ചരിത്രപരമായ പ്രസക്തിയും ഉണ്ടായിരുന്നവയായിരുന്ന ഈ പ്രഭാഷണങ്ങളെ മുന്‍നിറുത്തി അദ്ദേഹത്തെ ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പാ സഭയുടെ വേദപാരംഗതനായി ഉയര്‍ത്തി. തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ തീക്ഷ്ണത പുലര്‍ത്തിയ പീറ്റര്‍ സഭയോട് ഗാഢമായ കൂറ് പുലര്‍ത്തിയിരുന്നു.

വി. പീറ്റര്‍ ക്രിസോലോഗസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles