ഇന്നത്തെ വിശുദ്ധൻ: കര്‍ഷകനായ വി. ഇസിഡോര്‍

May 15 -കര്‍ഷകനായ വി. ഇസിഡോര്‍

വി. ഇസിഡോര്‍ കര്‍ഷകരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും മധ്യസ്ഥനാണ്. അതോടൊപ്പം അദ്ദേഹം മാഡ്രിഡിന്റെയും സ്‌പെയിനിന്റെയും മധ്യസ്ഥന്‍ കൂടിയാണ്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം മാഡ്രിഡിലെ ഒരു എസ്റ്റേറ്റില്‍ കര്‍ഷകജോലി ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും സദ്ഗുണ സമ്പന്നയായിരുന്നു. മരിയ ഡി ല കബേസ എന്നു പേരുള്ള അവരും വിശുദ്ധയായി. സദാസമയവും ദൈവവുമായി ഐക്യത്തിലായിരിക്കാന്‍ ആഗ്രഹിച്ച ഇസിഡോര്‍ നിലം ഉഴുന്ന നേരത്തു പോലും മനസ്സു കൊണ്ട് പ്രാര്‍ത്ഥിച്ചിരുന്നു. പാവങ്ങളോട് അതിയായ സ്‌നേഹമുണ്ടായിരുന്ന ഇസിഡോര്‍ അവര്‍ക്ക് അത്ഭുതകരമായി ഭക്ഷണം എത്തിച്ച സംഭവവും ഉണ്ട്. ജീവജാലങ്ങളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമുണ്ടായിരുന്നു. 1130 മെയ് 15 മരണമടഞ്ഞ ഇസിഡോര്‍ 1622 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. മെയ് 15 നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.

വി. ഇസിഡോര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles