ഇന്നത്തെ വിശുദ്ധ: റോമിലെ വി. ഫ്രാന്‍സെസ്

March 9 – റോമിലെ വി. ഫ്രാന്‍സെസ്

ധനാഢ്യരായ മാതാപിതാക്കളുടെ പുത്രിയായി ജനിച്ച ഫ്രാന്‍സെസ് തന്റെ യൗവനത്തില്‍ തന്നെ സന്ന്യാസ ജീവിതത്തിലേക്ക് ആകൃഷ്ടയായി. എന്നാല്‍ മാതാപിതാക്കള്‍ അവളെ ഒരു പ്രഭുവിന് വിവാഹം ചെയ്തു കൊടുക്കുകയാണ് ചെയ്തത്. തന്റെ ഭര്‍ത്താവിന്റെ സഹോദര ഭാര്യയും സന്ന്യാസ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഫ്രാന്‍സെസ് വൈകാതെ മനസ്സിലാക്കി. ഫ്രാന്‍സെസിന് മൂന്നു മക്കള്‍ ജനിച്ചു. ഒരിക്കല്‍ റോമിലെങ്ങും ഒരു പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചു. അതില്‍ രണ്ടാമത്തെ മകന്‍ മരണമടഞ്ഞു. ഫ്രാന്‍സെസ് തന്റെ പണം മുഴുവനും ജനങ്ങളുടെ രോഗദുരിതങ്ങള്‍ പരിഹരിക്കാനായി നിയോഗിച്ചു. ജനങ്ങളെ ശുശ്രൂഷിക്കുന്നതിനിടയില്‍ ഫ്രാന്‍സെസിന്റെ പുത്രിയും മരണമടഞ്ഞു. തുടര്‍ന്നുള്ള ജീവിതം ഫ്രാന്‍സെസ് ദൈവശുശ്രൂഷയ്ക്കായി ഉഴിഞ്ഞു വച്ചു പാവങ്ങളില്‍ പാവങ്ങള്‍ക്ക് സേവനം ചെയ്തു ജീവിച്ചു.

റോമിലെ വി. ഫ്രാന്‍സെസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles