ഈജിപ്തിലെ വി. അന്തോണി

ജനുവരി 17. ഈജിപ്തിലെ വി. അന്തോണി

ഫ്രാന്‍സിസ് അസ്സീസിയോട് സാമ്യമുള്ള ജീവിതാനുഭവമാണ് വി. അന്തോണിയുടേത്. ഇരുപതാം വയസ്സില്‍ ശ്രവിച്ച സുവിശേഷവചനത്താല്‍ പ്രചോദിതനായി വി. അന്തോണി തന്റെ സ്വത്തെല്ലാം വിറ്റ് ഏകാന്തസന്യാസത്തിനായി യാത്രയായി. ലൗകികതയുടെ അപകടങ്ങളും കെണികളും അദ്ദേഹം നന്നായി മനസ്സിലാക്കി എല്ലാത്തില്‍ നിന്നും അകന്നു നിന്നു. എങ്കിലും, അസാധാരണമായ ആത്മീയ ചൈതന്യത്താല്‍ അനേകര്‍ അദ്ദേഹത്തിലേക്ക് ആകൃഷ്ടരായി. 54 ാമത്തെ വയസ്സില്‍ അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു. 60 ാമത്തെ വയസ്സില്‍ അദ്ദേഹം വിശ്വാസത്തിന് വേണ്ടി തടവറയില്‍ കഴിയുന്നവര്‍ക്ക് ധൈര്യം പകരാനായി റോമന്‍ ഭീഷണിയെ ഭയമില്ലാതെ പ്രവര്‍ത്തിച്ചു. 88 ാമത്തെ വയസ്സില്‍ അദ്ദേഹം ആരിയന്‍ പാഷണ്ഡതയോട് പോരാടി. 105 ാമത്തെ വയസ്സില്‍ അദ്ദേഹം നിത്യസൗഭാഗ്യത്തിനായി യാത്രയായി. ജനുവരി 17 നാണ് ഈജിപ്തിലെ വി. അന്തോണിയുടെ തിരുനാള്‍.

ഈജിപ്തിലെ വി. അന്തോണി, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles