പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ജപങ്ങള്‍

ഭാഗ്യവതിയായ അന്നാമ്മയുടെ പുത്രിയായി ദാവീദിന്റെവംശത്തിൽ മഹാപുകഴ്ചയോടുകൂടെ പിറന്ന മറിയമേ! നിനക്ക് സ്വസ്തി.

1നന്മ.

ആദിശത്രുവായ നരകസർപ്പത്തിന്റെ ദാസ്യത്തിനു വിദേയമായ ഉൽഭവദോഷം കൂടാതെ ജനിച്ച അമലമനോഹരിയായ മറിയമേ! നിനക്ക് സ്വസ്തി.

1നന്മ.

നീതിസൂര്യനായ മിശിഹാനാഥന്റെ ആഗമനം അറിയിച്ചുകൊണ്ട് ലോകത്തിന് പരമപ്രകാശം നൽകിയ തേജോമയമായ പ്രഭാതതാരകമേ,നിനക്ക് സ്വസ്തി.

1നന്മ.

പാപാന്തകാരം നിറഞ്ഞലോകത്തിൽ പരിശുദ്ധ ത്രിത്വത്താൽ തിരഞ്ഞെടുക്കപെട്ട കറയില്ലാത്ത സൂര്യനെപ്പോലെ ഉദിച്ചുയർന്ന പരമനായികേ! നിനക്ക് സ്വസ്തി.

1നന്മ.

ജ്ഞാനഇരുളിൽ മുഴുകിയിരുന്ന ലോകത്തെ സവിശേഷം പ്രകാശിപ്പിച്ച എത്രയും അഴകുള്ള ചന്ദ്രബിംബമേ! നിനക്ക് സ്വസ്തി.

1നന്മ.

മഹാസേനകൾ ക്കൊത്ത മഹിമാശയ ങ്ങളാൽ നരകസൈന്യ ങ്ങളെ തോൽപ്പിച്ച മറിയമേ! നിനക്ക് സ്വസ്തി.

1നന്മ.

അനാദിമുതൽ ദൈവപ്രസാദവരം നിറഞ്ഞ അമലമനോഹരമായ മറിയത്തിന്റെ ആത്മാവേ! നിനക്ക് സ്വസ്തി. 1നന്മ.

ദൈവസ്നേഹത്തിന് പാത്രമായ വിശുദ്ധ പൈതലേ! നിന്റെ വിശുദ്ധ ശരീരത്തെയും നീ ശയിച്ച തൊട്ടിലിനെയും ഞങ്ങൾ വന്ദിച്ച്‌ നീ പിറന്ന ക്ഷണത്തെ വാഴ്ത്തികൊണ്ട് നിന്നെ സ്തുതിക്കുന്നു.

1നന്മ.

സകല വിശുദ്ധരുടെയും റാണിയായി പ്രതിഷ്ടിക്കപെടുവാൻ തക്കവണ്ണം മനുഷ്യബുദ്ധിക്ക് അതീതമായി എല്ലാ ദൈവികപുണ്യങ്ങളാലും അലങ്കരിപ്പെട്ടവളായതിനാൽ ലോകരെക്ഷകനു മാതാവായി തെരഞ്ഞെടുക്കപെടുവാൻ യോഗ്യയായിതീർന്ന മറിയമേ! നിനക്ക് സ്വസ്തി.

1നന്മ.

 


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles