ഇന്നത്തെ വിശുദ്ധന്‍: വി. ഗ്രിഗറി നസിയാന്‍സെന്‍

ജനുവരി 14. വി. ഗ്രിഗറി നസിയാന്‍സെന്റെ തിരുനാള്‍.

വിശ്വാസത്തിന് വേണ്ടി പോരാടിയ ഒരു വിശുദ്ധനാണ് ഗ്രിഗറി നസിയാന്‍സെന്‍. 30 ാം വയസ്സിലാണ് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. പുതുതായി സ്ഥാപിച്ച ആശ്രമത്തിലേക്ക് ബേസില്‍ ഗ്രിഗറിയെ ക്ഷണിച്ചു. നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഗ്രിഗറി പുരോഹിതനായത്. 41 ാം വയസ്സില്‍ അദ്ദേഹം കേസറിയായിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. ആരിയന്‍ പാഷണ്ഡതയെ പിന്തുണച്ചിരുന്ന വാലെന്‍സ് ചക്രവര്‍ത്തിയെ അദ്ദേഹം എതിര്‍ക്കുകയും ചക്രവര്‍ത്തിയുടെ കോപത്തിന് പാത്രമാകുകയും ചെയ്തു. വാലെന്‍സിന്റെ മരണശേഷം ആരിയനിസത്തിന് അതിന്റെ രക്ഷകനെ നഷ്ടമായി. കത്തോലിക്കാ വിശ്വാസത്തെ പുനരുദ്ധരിക്കാന്‍ ഗ്രിഗറി നിയോഗിക്കപ്പെട്ടു. അതിനു വേണ്ടി ഏറെ ത്യാഗങ്ങളും സഹനങ്ങളും അദ്ദേഹത്തിന് സഹിക്കേണ്ടി വന്നു. അന്ത്യകാലങ്ങളില്‍ അദ്ദേഹം ഏകാന്തതയിലും പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും കവിതാരചനയിലും ചെലവഴിച്ചു. ദൈവശാസ്ത്രജ്ഞന്‍ എന്ന് അദ്ദേഹം അറിയപ്പെടുന്നു.

വി. ഗ്രിഗറി നസിയാന്‍സെന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles