വിശുദ്ധ ഡോക്ടര്‍മാര്‍

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

രോഗികളെ ശുശ്രൂഷിക്കുക എന്നത് ഒരു ദൈവവിളി തന്നെയാണ്. ലാഭേച്ഛയില്ലാതെ, മനുഷ്യസേവനം മാത്രം ലക്ഷ്യമാക്കി ചെയ്യുമ്പോഴാണ് അത് സല്‍പ്രവര്‍ത്തി ആകുന്നത്. ഇതാ ഒരേ സമയം ഡോക്ടര്‍മാര്‍ ആയിരിക്കുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്ത ചിലര്‍

വന്ദ്യനായ മാര്‍സെലോ ലാബോര്‍
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇറ്റാലിയന്‍ സൈന്യത്തില്‍ മെഡിക്കല്‍ ഓഫീസറായി സേവനം ചെയ്തിരുന്ന ലാബോര്‍ യുദ്ധത്തിന് ശേഷം ഇറ്റലിയിലെ പോള എന്ന സ്ഥലത്ത് പാവങ്ങളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു. പില്‍ക്കാലത്ത് അദ്ദേഹം ഒരു വൈദികനായി.

വി. ജിയെന്ന ബെറേറ്റാ മോള്ള
ജിയെന്ന ഒരു സര്‍ജനും ശിശുരോഗവിദഗ്ദയും ആയിരുന്നു. പാവപ്പെട്ടവര്‍ക്കും വയോധികര്‍ക്കും കുട്ടികള്‍ക്കും വേണ്ടി അവര്‍ ജീവിച്ചു. തന്റെ ഏറ്റവും ഇളയ കുട്ടിയുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ ബലി കഴിച്ചു കൊണ്ടാണ് ജിയെന്ന മാതൃകയും വിശുദ്ധയും ആയിത്തീര്‍ന്നത്.

വി. റെനെ ഗ്രൂപ്പില്‍
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റെനെ വൈദ്യശാസ്ത്രം പഠിച്ച ശേഷം ഈശോസഭാ മിഷണറിമാരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചു. ക്വൂബെക്ക് എന്ന സ്ഥലത്ത് വച്ച് അദ്ദേഹം രക്തസാക്ഷിയായി.

വി. ലൂക്ക
സുവിശേഷകനായ ലൂക്ക ഒരു ഭിഷഗ്വരനായിരുന്നു. ലൂക്കായുടെ സുവിശേഷവും അപ്പോസ്തലന്മാരുടെ നടപടിയും അദ്ദേഹമാണ് രചിച്ചത്. വൈദ്യന്മാരുടെയും സര്‍ജന്മാരുടെയും മധ്യസ്ഥനാണ് വി. ലൂക്ക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles