ഇന്നത്തെ വിശുദ്ധ: വി. ആഞ്ചെലോ ഫോളിഞ്ഞോ

ജനുവരി 8. – വി. ആഞ്ചെലോ ഫോളിഞ്ഞോ

ഇറ്റലിയിലെ ഫോളിഞ്ഞോ എന്ന സ്ഥലത്ത് ധനിക കുടുംബത്തില്‍ പിറന്ന ആഞ്ചെലോ നാല്പതാം വയസ്സു വരെ ലൗകികമോഹങ്ങളില്‍ മുഴുകി ജീവിച്ചു. എന്നാല്‍ ദൈവകൃപ അവളെ വീണ്ടെടുത്തു. അതോടെ ആഞ്ചെല പ്രാര്‍ത്ഥനയിലേക്കും പ്രായശ്ചിത്തത്തിലേക്കും ഉപവി പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. തന്റെ ഭര്‍ത്താവും കുട്ടികളും മരണമടഞ്ഞ ശേഷം അവള്‍ ഒരു അത്മായ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമായി. ക്രൂശിതനായ ക്രിസ്തുവിനെ ധ്യാനിച്ചും പാവങ്ങളെ ശു്ശ്രൂഷിച്ചും ആഞ്ചല ജീവിതം കഴിച്ചു. കുമ്പസാരക്കാരന്റെ മാര്‍നിര്‍ദേശം അനുസരിച്ച് ആഞ്ചല ബുക്ക് ഓഫ് വിഷന്‍സ് ആന്‍ഡ് ഇന്‍സ്ട്രക്ഷന്‍സ് എന്ന പുസ്തകം രചിച്ചു. ദൈവശാസ്ത്രജ്ഞന്മാരുടെ അധ്യാപിക എന്നൊരു സംജ്ഞയും ആഞ്ചലയ്ക്കുണ്ട്. ജനുവരി 8 നാണ് ആഞ്ചലയുടെ തിരുനാള്‍.

വി. ആഞ്ചെലോ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles