വി. ആര്‍ബര്‍ട്ട് ഷ്മിലോവ്‌സ്‌കി

പോളണ്ടിലെ ക്രാക്കോയുടെ സമീപമുള്ള ഇഗോലോമിയയിലാണ് ആല്‍ബര്‍ട്ട് ജനിച്ചത്. ആദം എന്നായിരുന്നു മാമ്മോദീസാ പേര്. 1864 ല്‍ ആദത്തിന് ഒരു യുദ്ധത്തില്‍ പരിക്ക് പറ്റുകയും തല്ഫലമായി ഇടതു കാല്‍ മുറിച്ചു കളയേണ്ടി വരികയും ചെയ്തു. ചിത്രരചനയില്‍ അഗാധമായ കഴിവുണ്ടായിരുന്ന ആദം വാര്‍സോയിലെ പഠനത്തിന് ശേഷം മടങ്ങി വന്ന് ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്നു. 1888 ല്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയിലെ സഹോദരന്‍മാര്‍ എന്ന പേരില്‍ ഒരു സഭ സ്ഥാപിക്കുകയും സ്വന്തം പേര് ആര്‍ബര്‍ട്ട് എന്നാക്കി മാറ്റുകയും ചെയ്തു. ഭവനരഹിതര്‍ക്കു വേണ്ടിയാണ് അവര്‍ സേവനം ചെയ്തത്. പിന്നീട് ആല്‍ബെര്‍ട്ടൈന്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ ഒരു സമൂഹവും അദ്ദേഹം സ്ഥാപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles