ഇന്നത്തെ വിശുദ്ധ: വി. റോസ് ഫിലിപ്പൈന്‍ ഡ്യൂഷ്‌നേ

November 20 – വി. റോസ് ഫിലിപ്പൈന്‍ ഡ്യൂഷ്‌നേ

ഫ്രാന്‍സിലെ ഗ്രെനോബിളില്‍, ധനിക കുടുംബത്തില്‍ പിറന്ന റോസ് പിതാവില്‍ നിന്ന് രാഷ്ട്രീയ തന്ത്രങ്ങളും മാതാവില്‍ നിന്ന് പാവങ്ങളോടുളള സ്‌നേഹവും പഠിച്ചു. 19 ാം വയസ്സില്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് മറികടന്ന് റോസ് വിസിറ്റേഷന്‍ കോണ്‍വെന്റില്‍ ചേര്‍ന്നു. ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ റോസ് പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുകയും വീടില്ലാത്ത കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തി അവള്‍ ഒളിത്താവളങ്ങളില്‍ വസിച്ചിരുന്ന വൈദികരെ സഹായിച്ചു. പഴയ കോണ്‍വെന്റ് തകര്‍ന്നു പോയതു മൂലം റോസ് മറ്റു നാല് കന്യാസ്ത്രീകളോട് ചേര്‍ന്ന് സൊസൈറ്റി ഓഫ് ദ സേക്രഡ് ഹാര്‍ട്ട് സഭയില്‍ ചേര്‍ന്നു. ചെറുപ്പകാലത്തെ ഒരു ആഗ്രഹം സഫലമാക്കുന്നതിനായി റോസ് അമേരിക്കയില്‍ റെഡ് ഇന്ത്യാക്കാര്‍ക്കിടയില്‍ സുവിശേഷപ്രവര്‍ത്തനത്തിനായി പോയി. അവിടത്തെ ബിഷപ്പ് അവരെ യുഎസിലെ ഏറ്റവും വിദൂരമായ ഗ്രാമമെന്ന് അറിയപ്പെട്ടിരുന്ന സെന്റ് ചാള്‍സിലേക്ക് അയച്ചു. അവിടെ റോസ് മിസിസ്സിപ്പിക്ക് പടിഞ്ഞാറുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ സൗജന്യ സ്‌കൂള്‍ ആരംഭിച്ചു. 72 ാം വയസ്സില്‍ കന്‍സാസില്‍ ഒരു മിഷന്‍ ആരംഭിച്ചു. അവിടെയുള്ളവര്‍ റോസിനെ വിളിച്ചിരുന്നത് എപ്പോഴും പ്രാര്‍ത്ഥിക്കുന്ന വനിത എന്നാണ്. 1852 ല്‍ റോസ് മരണമടഞ്ഞു.

വി. റോസ് ഫിലിപ്പൈന്‍ ഡ്യൂഷ്‌നേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles